Breaking

Monday, April 6, 2020

കൊറോണ സ്ഥിരീകരിച്ചിട്ട് 10 ദിവസം, വിട്ടു മാറാത്ത പനി, ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയിൽ

ലണ്ടൻ: കൊറോണ ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ രോഗം മാറാത്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിട്ടുമാറാത്ത പനിയെത്തുടർന്നാണ് ഞായറാഴ്ച വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് മുൻകരുതൽ നടപടിയെന്നോണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴും ചുമതലകൾ പ്രധാനമന്ത്രിക്കാണെങ്കിലും തിങ്കളാഴ്ചത്തെ കൊറോണ അവലോകന യോഗം വിദേശ കാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാവും നടക്കുക. പ്രധാനമന്ത്രിക്ക്കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായി. പത്ത് ദിവസം കഴിഞ്ഞിട്ടും രോഗ ലക്ഷണങ്ങൾ കാണിക്കുകയും രോഗം ഭേദമാവാതിരിക്കുകയും ചെയ്യുന്നതിനാലാണ് മുൻകരുതൽ നടപടിയെന്നോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയെ വീണ്ടും ടെസ്റ്റിന് വിധേയമാക്കും. ബോറിസ് ജോൺസൺ ശക്തനായ മനുഷ്യനാണെന്നും രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. content highlights:British Prime Minister Boris Johnson admitted tto hospital


from mathrubhumi.latestnews.rssfeed https://ift.tt/3dVEgR3
via IFTTT