വാഷിങ്ടൺ:രണ്ടാം വട്ടവുംഅമേരിക്കൻ പ്രസിഡന്റിന് നടത്തിയ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്. "ഇന്ന് രാവിലെയും ഞാൻ ടെസ്റ്റിന് വിധേയനായി. പ്രസിഡന്റിന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നാണ് അത് കാണിക്കുന്നത്", ട്രംപ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാർച്ച് മധ്യത്തിലാണ് ട്രംപ് ആദ്യ ടെസ്റ്റിന് വിധേയനാകുന്നത്. പക്ഷെ ടെസ്റ്റിങ് പ്രക്രിയ സുദീർഘവും സങ്കീർണ്ണവുമായിരുന്നു. എന്നാൽ രണ്ടാമത്തെ ടെസ്റ്റ് ഫലംവരാൻ വെറും 15 മിനിറ്റ് നേരത്തെ കാത്തിരിപ്പേ വേണ്ടി വന്നുള്ളൂ. അമേരിക്കയിൽകൊറോണ പടർന്നആദ്യഘട്ടത്തിൽ ടെസ്റ്റിനു വിധേയനാവാൻ ട്രംപ് മടി കാണിച്ചിരുന്നു. കൊറോണ മറ്റേത് പനി പോലെ തന്നെയാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. അതിനാൽ തന്നെ പൂർണ്ണമായ ബന്തവസ്സിലേക്ക് കടക്കാനും അമേരിക്ക വൈകി. സമ്പർക്കത്തിലേർപ്പെട്ട നിരവധി പേർക്കും വൈറ്റ്ഹൗസ് ജീവനക്കാരനുമെല്ലാം കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ്ഒടുവിൽ ട്രംപ് ടെസ്റ്റിനു സമ്മതിച്ചതു തന്നെ. content highlights:Trumps Corona test turns negative
from mathrubhumi.latestnews.rssfeed https://ift.tt/39Gd4SU
via
IFTTT