Breaking

Friday, April 3, 2020

മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നതിന് നിയന്ത്രണം

തൃശ്ശൂർ: മരുന്നുകൾ വലിയ അളവിൽ വാങ്ങിക്കൂട്ടുന്നതിന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നിയന്ത്രണം ഏർപ്പെടുത്തി. വാങ്ങിക്കൂട്ടൽമൂലം മരുന്നുകൾക്ക് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്നതിനാലാണിത്. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, കാർഡിയാക് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളാണ് ആളുകൾ വലിയതോതിൽ വാങ്ങിക്കൂട്ടിയിരുന്നത്. ആന്റിബയോട്ടിക് മരുന്നുകളും ആളുകൾ ധാരാളമായി വാങ്ങുന്നുണ്ട്. പരമാവധി രണ്ട് ആഴ്ച ഉപയോഗിക്കാൻ വേണ്ട മരുന്ന് നൽകിയാൽമതി എന്നാണ് നിർദേശം. യഥാർത്ഥ രോഗികൾക്കു മാത്രമേ മരുന്ന് നൽകാവൂ. നൽകുന്ന മരുന്നുകൾ ഏതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്താൽ കർശനനടപടിയാണ് ഉണ്ടാകുകയെന്ന് വാങ്ങുന്ന ആളെ ബോധ്യപ്പെടുത്തണമെന്നും ഇതിൽ പറയുന്നു. Content Highlights:Control In Purchace Of Medicine, Corona Virus, Covid 19, LockDown


from mathrubhumi.latestnews.rssfeed https://ift.tt/3aJ7WyQ
via IFTTT