Breaking

Friday, April 3, 2020

പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ച ഷാർജയിൽ നിന്നെത്തിയതുമ്പമൺ സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. മാർച്ച് 22 പുലർച്ചെയാണ് യുവാവ് നെടുമ്പാശേരിയിലെത്തിയത്. ജനതാ കർഫ്യൂ കാരണം അന്ന് കലൂരിൽ സുഹൃത്തിന്റെ വീട്ടിൽ തങ്ങി. വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് ടാക്സിയിലാണ് വന്നത്. 23 ന് രാവിലെ മറ്റൊരു ടാക്സിയിൽ നാട്ടിലേക്ക് പുറപ്പെട്ടു. 11 മണിക്ക് പഞ്ചാപ് നാഷണൽ ബാങ്കിന്റെ തിരുവല്ല ശാഖയിൽ. പിന്നീട് മുളക്കഴ മദൻ ഹോട്ടൽ, കുളനട ആറ്റിലേത്ത് ഫാർമസി, സ്വാഗത് തിയേറ്ററിന് എതിർവശത്തെ പഴക്കട, പന്തളം ഏഷ്യാനെറ്റ് ഡിജിറ്റൽ ബ്രോഡ്ബാന്റ് ഓഫീസ്, തുമ്പമൺ കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും സന്ദർശിച്ചു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനെ ബുധനാഴ്ച ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. പ്രാഥമിക സമ്പർക്കപട്ടികയിൽ 18 പേരാണുള്ളത്. കലൂരിലെ സുഹൃത്തും മാതാപിതാക്കളും ടാക്സി ഡ്രൈവർമാരും ഇക്കൂട്ടത്തിൽ പെടുന്നു. അഞ്ച് പേരാണ് സെക്കന്ററി പട്ടികയിലുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2UC8Gjy
via IFTTT