മുംബൈ: ഏഷ്യയിലെ ഏറ്റവുംവലിയ ചേരിപ്രദേശമായ ധാരാവിയിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചത് മുംബൈയിൽ കടുത്ത ആശങ്ക പടർത്തി. ധാരാവിയിലെ ഷാഹു നഗർ നിവാസിയായ അമ്പത്തിയാറുകാരനാണ് മരിച്ചത്. വൈകീട്ട് സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം രാത്രിയോടെ മരിച്ചു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. മരിച്ചയാളുടെ പത്തംഗകുടുംബത്തിൽ എട്ടുപേരെ ഏകാന്തവാസത്തിലാക്കി.21 ചതുരശ്രകിലോമീറ്റർ വരുന്ന ധാരാവി ചേരിമേഖലയിൽ എട്ടുലക്ഷത്തിലധികം പേരാണ് തിങ്ങിപ്പാർക്കുന്നത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും പോലീസും കോവിഡ് ബാധിച്ചയാൾ താമസിച്ച കെട്ടിടം മുദ്രവെച്ചു. രോഗം പടരാതിരിക്കാൻ അടിയന്തരനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2wW07XN
via
IFTTT