Breaking

Friday, April 3, 2020

പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച തുമ്പണ്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

പത്തനംതിട്ട: ജില്ലയിൽ പുതിയതായി കൊറോണ സ്ഥിരീകരിച്ച തുമ്പമൺ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഷാർജ വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യയുടെ ജി-9425 എന്ന വിമാനത്തിൽ സിറ്റ് നമ്പർ 20ൽ മാർച്ച് 21ന് രാത്രി 9.45ന് പുറപ്പെട്ട് 22ന് പുലർച്ചെ 3.15ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട തുമ്പമൺ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് ഇടപഴകിയ 18 പേരെയും അല്ലാതെയുള്ള അഞ്ചു പേരെയും കണ്ടെത്തിയതായിട്ടുണ്ട്. 18 പേരിൽ 16 പേർ പത്തനംതിട്ട ജില്ലക്കാരും രണ്ടുപേർ എറണാകുളം ജില്ലക്കാരുമാണ്. ഇതിൽ ഏഴു പേർ കോവിഡ് -19 സ്ഥിരീകരിച്ച വ്യക്തിയുമായി ഒരേ വിമാനത്തിൽ യാത്ര ചെയ്തവരാണ്. സെക്കൻഡറി കോൺടാക്ടിലുള്ള അഞ്ചുപേരും എറണാകുളം ജില്ലക്കാരാണ്. രോഗം ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എപ്രിൽ ഒന്നുമുതൽ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർച്ച് 21 മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാരപഥവും ജില്ലാ ഭരണകൂടം പുറത്തുവിട്ടു. റൂട്ട് മാപ് പ്രകാരം ഈ സ്ഥലങ്ങളിൽ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവർ ദയവായി 9188297118, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. Content Highlights:A new person has been confirmed COVID-19 in Pathanamthitta, route map has been prepared


from mathrubhumi.latestnews.rssfeed https://ift.tt/39ERC0K
via IFTTT