Breaking

Tuesday, April 14, 2020

സാമൂഹിക അകലം പാലിക്കാത്തവരെ പേടിപ്പിക്കാന്‍ പ്രേതങ്ങള്‍ തെരുവില്‍, കാണാന്‍ നാട്ടുകാരും

ജക്കാർത്ത: ക്വാറന്റൈൻ കാലത്ത് സാമൂഹിക അകലം പാലിക്കാതെ പുറത്തിറങ്ങുന്നയാളുകളെ പേടിപ്പിക്കാൻ പ്രേതരൂപങ്ങളെ ഇറക്കി ഇന്തോനേഷ്യയിലെ ഗ്രാമം. ജാവാ ദ്വീപിലെ കെപു ഗ്രാമത്തിലാണ് ജനങ്ങളുടെ ക്വാറന്റൈൻ ജീവിതം ഉറപ്പു വരുത്താൻ സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച്ഇത്തരമൊരു രീതി അവലംബിക്കുന്നത്. ഇന്തോനേഷ്യൻ ഐതിഹ്യ പ്രകാരംമരിച്ചവരുടെ ആത്മാക്കളെ പ്രതിനിധീകരിക്കുന്ന പ്രേതരൂപങ്ങളെപോക്കോങ് എന്നാണ് പറയുന്നത്. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിയോഗിച്ച സന്നദ്ധ പ്രവർത്തകർ പ്രേതരൂപത്തിൽ പോക്കോങ്ങുകളായിതെരുവിൽ ഇരിക്കുന്ന ചിത്രം റോയിട്ടേഴ്സ് പുറത്തു വിട്ടു. പേടിപ്പിക്കാനായി പ്രേതങ്ങളെ നിയോഗിച്ചെങ്കിലും വിപരീത ഫലമാണ് ഇപ്പോൾ ഉണ്ടാവുന്നത്. പ്രേത വൊളണ്ടിയരുടെ ഫോട്ടോ എടുക്കാൻ ചെന്ന ഫോട്ടോഗ്രാഫർ കണ്ടത് പ്രേതങ്ങളെ കാണാൻ വേണ്ടി മാത്രമായി പുറത്തിറങ്ങിയ ആളുകളെയാണ്. എന്നാൽ പോക്കോങ്ങുകൾ വന്നതോടെ രക്ഷിതാക്കളും കുട്ടികളും പുറത്തിറങ്ങാതായെന്ന്നാട്ടുകാരനായ കർനോ സുപാദ്മോ പറഞ്ഞു.കവലയിൽ കൂട്ടംകൂടി നിൽക്കുന്നതും ഒഴിവായിട്ടുണ്ട്. "ജനങ്ങൾ കൊവിഡിനെ കുറിച്ച് തീരെ ബോധവാൻമാരല്ല. അവർക്ക്തീരെ ജാഗ്രതയില്ല. അതിനാൽ വീട്ടിലിരിക്കണമെന്ന നിർദേശത്തെ തീരെ ഗൗരവമായെടുക്കുന്നില്ല അവർ", കെപു ഗ്രാമത്തലവൻ പറയുന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോ ഇതുവരെ രാജ്യത്ത്ലോക്കഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ജനങ്ങൾക്ക്ബോധവത്കരണം നൽകാൻ പോലീസുകാർ വൈറസ് ഹെൽമറ്റ് ധരിച്ച് വരുന്ന രീതി ഇന്ത്യയിൽ ചിലയിടങ്ങളിലുണ്ട്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്കു പ്രകാരം ഇന്തോനേഷ്യയിൽ ഇതുവരെ 4500 കേസുകളാണ് സ്ഥിരീകരിച്ചത്. 400 പേർ മരിച്ചു. എന്നാൽ ഇതിനേക്കാളും എത്രയോ വലുതാണ് ഇവിടുത്തെ കണക്കുകൾ എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. content highlights:Ghostly figures Pocongs of Indonesia to scare people who dont follow social distancing


from mathrubhumi.latestnews.rssfeed https://ift.tt/2VEnBJF
via IFTTT