Breaking

Wednesday, April 15, 2020

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ വീണ്ടും ലംഘിച്ച് കോണ്‍ഗ്രസ് എംഎല്‍എ; പോലീസ് കേസെടുത്തു

പുതുച്ചേരി: ലോക്ക്ഡൗൺ നിർദേശം ലംഘിച്ചതിന് പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎയും മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ വിശ്വസ്തനുമായ ജോൺ കുമാറിനെതിരേ കേസെടുത്തു. ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ നിർദേശം മറികടന്നതിന് എംഎൽഎക്കെതിരേ പോലീസ് കേസെടുക്കുന്നത്. തിങ്കളാഴ്ച നെല്ലിത്തോപ്പ് ഗ്രാമത്തിൽ 150ലേറെ ആളുകളെ കൂട്ടി ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്തെന്ന് കാണിച്ച് റവന്യു വിഭാഗം ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് എംഎൽഎക്കെതിരേ കേസെടുത്തത്. സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മറികടന്നു, രോഗം വ്യാപിക്കുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവർത്തനം, പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇതേ കുറ്റത്തിനാണ് കഴിഞ്ഞ മാസവും എംഎൽഎക്കെതിരേ കേസെടുത്തത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് 200ഓളം ആളുകളെ കൂട്ടി പ്രദേശത്ത് പച്ചക്കറി സാധനങ്ങൾ വിതരണം ചെയ്തതിനായിരുന്നു ആദ്യത്തെ കേസ്. content highlights:Puducherry Congress MLA Violates Lockdown Norms


from mathrubhumi.latestnews.rssfeed https://ift.tt/2RDCxX6
via IFTTT