Breaking

Saturday, April 11, 2020

കൊറോണയെ പിടിച്ചുകെട്ടാനാകാതെ അമേരിക്ക: 24 മണിക്കൂറിനിടെ 2000 മരണം

വാഷിങ്ടൺ: കൊറോണബാധിച്ച് ഒരുദിവസം 2000 ത്തിലധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ രാജ്യമായി മാറി അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസിൽ 2,108 പേരാണ് മരിച്ചത്. മരണനിരക്കിൽ മുന്നിലുള്ള ഇറ്റലിക്കൊപ്പം ചുരുങ്ങിയ ദിവസംകൊണ്ട് എത്തുകയും ചെയ്തു യുഎസ്. 18,586 പേർ യുഎസിൽ ഇതുവരെ മരിച്ചു.18,849 പേരാണ് ഇറ്റലിയിൽ ആകെ മരിച്ചത്. ഇറ്റലിയിൽ മരണനിരക്ക് കുറച്ച് ദിവസങ്ങളായി താഴേക്കാണ്. വെള്ളിയാഴ്ച 534 പേരാണ് ഇവിടെ മരിച്ചത്. കൊറോണബാധിതരുടെ എണ്ണവും അമേരിക്കയിൽ ഓരോ ദിവസവും കൂടുകയാണ്. ഇതിനോടകം രോഗബാധിതർ അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 35,098 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. Content Highlights:US First Country To Record Over 2,000 Coronavirus Deaths In A Day


from mathrubhumi.latestnews.rssfeed https://ift.tt/2y4bc9x
via IFTTT