Breaking

Tuesday, October 15, 2019

കശ്മീരിൽ കുഴിബോംബ് സ്ഫോടനം; കൊല്ലം സ്വദേശിയായ ജവാന് വീരമൃത്യു

അഞ്ചൽ (കൊല്ലം) : കശ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ അഞ്ചൽ ഇടയം സ്വദേശിയായ സൈനികന് വീരമൃത്യു. ഇടയം ആലുംമൂട്ടിൽ കിഴക്കതിൽവീട്ടിൽ അഭിജിത് (22) ആണ് മരിച്ചത്.കഴിഞ്ഞദിവസം പുലർച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ അഭിജിത് മരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന ഏതാനും സൈനികർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം നാട്ടിലെത്തിക്കും. അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. അഭിജിത്തിന്റെ അച്ഛൻ പ്രഹ്ലാദൻ ഗൾഫിലാണ്. അമ്മ: ശ്രീകല. സഹോദരി: കസ്തൂരി.


from mathrubhumi.latestnews.rssfeed https://ift.tt/2OPQLn8
via IFTTT