തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍.ആദ്യം കണ്ടത് കോവളത്തും ശംഖുമുഖത്തും തുമ്പയിലുമാണ്. ഇതിനു പിന്നാലെ ഇന്നലെ പൊലീസ് ആസ്ഥാനത്തിനും ശ്രീപത്മനാഭ ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ കണ്ടത്.
ആരാണ് പിന്നിലെന്ന് കണ്ടെത്താനാകാതെ പൊലീസ് വലയുകയാണ്. അന്വേഷണത്തിനായി ശംഖുമുഖം എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്കു സമീപമാണ് ഇന്നലെ ഡ്രോണ്‍ പറന്നത്. ഇത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ മേലധികാരികളെ വിവരമറിയിക്കുകയുമായിരുന്നു
from Anweshanam | The Latest News From India https://ift.tt/2YnMVnK
via IFTTT