ഓച്ചിറയില്‍ കാണാതായ രാജസ്ഥാന്‍ പെണ്‍കുട്ടിയെ കണ്ടെത്തി. മുബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെയും ഒന്നാം പ്രതിയായ മുഹമ്മദ് റോഷനെയും കണ്ടെത്തിയത്. ഇരുവരെയും ഇന്ന് തന്നെ കേരളത്തില്‍ എത്തിക്കും.
ഒരാഴ്ച മുമ്പാണ് മാതാപിതാക്കളെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പ്രതിയായ മുഹമ്മദ് റേഷനെ കസ്റ്റഡിയില്‍ എടുത്തു.
പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗലൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് റോഷന്‍ ബംഗലൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം ബംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
from Anweshanam | The Latest News From India https://ift.tt/2CFAEl4
via IFTTT