Breaking

Tuesday, March 26, 2019

പ്രശസ്ത നിര്‍മ്മാതാവ് ഷഫീര്‍ സേട്ട് അന്തരിച്ചു

പ്രശസ്ത നിര്‍മ്മാതാവും നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ (44) സേട്ട് അന്തരിച്ചു. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഭാര്യ : ഐഷ മക്കള്‍ : ദിയ ഖുര്‍ബാന്‍, ദയാന്‍ ഖുര്‍ബാന്‍

ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്', പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'മാമാങ്കം' എന്നീ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി' ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'ആത്മകഥ', 'ചാപ്‌റ്റേഴ്‌സ്' , 'ഒന്നും മിണ്ടാതെ' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.



from Anweshanam | The Latest News From India https://ift.tt/2FsqODT
via IFTTT