നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ദിലീപ് ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.
പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നു. കേസിൽ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നുമാണ് ഹർജിയിൽ ദിലീപ് വാദിക്കുന്നത്. സത്യാവസ്ഥ പുറത്തു വരാൻ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജൻസികൾ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്.
നേരത്തേ കേസിൽ വനിതാ ജഡ്‍ജി വേണ്ട എന്നും, കേസ് പരിഗണിക്കാൻ പ്രത്യേക കോടതി ആവശ്യമില്ല എന്നും കാണിച്ച് ദിലീപ് നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. നടിയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കാൻ പ്രത്യേക കോടതി അനുവദിച്ച ഹൈക്കോടതി, വിചാരണയ്ക്ക് വനിതാ ജഡ്ജിയെയും നിയോഗിച്ചു.
from Anweshanam | The Latest News From India https://ift.tt/2UYltuE
via IFTTT