മൊറോക്കോയ്‌ക്കെതിരെ അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി കളിക്കില്ല. വെനസ്വേലക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. വെനസ്വേലക്കെതിരായ മത്സരത്തില്‍ മുഴുവന്‍ സമയം മെസി കളിച്ചെങ്കിലും ടീമിനെ രക്ഷിക്കാനായിരുന്നില്ല.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന വെനസ്വേലയോട് തോറ്റത്. ബുധനാഴ്ചയാണ് മൊറോക്കോയ്‌ക്കെതിരായ മത്സരം. ഈ മത്സരത്തില്‍ മെസിയുണ്ടാവില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും വ്യക്തമാക്കി. മിഡ്ഫില്‍ഡര്‍ ഗോണ്‍സോലോ മാര്‍ട്ടിനസും പരിക്കേറ്റ് പുറത്തായി.
ലോകകപ്പ് ഫുട്‌ബോളിന് ശേഷം ദേശീയ ടീമിലേക്ക് സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയ മത്സരമായിരുന്നു വെനസ്വലെക്ക് എതിരെ നടന്നത്. എന്നാല്‍ ദയനീയ തോല്‍വിയായിരുന്നു ഫലം. സലോമോന്‍ റോണ്‍ഡോണ്‍, ജോണ്‍ മുറില്ലോ, ജോസഫ് മാര്‍ട്ടിനസ് എന്നിവരാണ് വെനസ്വേലയ്ക്കായി സ്‌കോര്‍ ചെയ്തത്. അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത് ലോട്ടാറോ മാര്‍ട്ടിനസായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2UPl8du
via IFTTT