ബംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടന്‍ പ്രകാശ് രാജ് പത്രിക സമര്‍പ്പിച്ചു. സംഘപരിവാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രകാശ് രാജ് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിരുന്നു. പ്രകാശ് രാജ് ആദ്യം കോണ്‍ഗ്രസില്‍ ചേരട്ടെ, എന്നിട്ട് ആലോചിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി.
ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ പ്രകാശ് രാജ് പര്യടനം തുടങ്ങിയിട്ട് രണ്ട് മാസമായി. പ്രകടന പത്രിക തയാറാക്കാന്‍ മണ്ഡലമാകെ നടന്ന് വോട്ടര്‍മാരെ കണ്ടും സംവാദങ്ങള്‍ നടത്തിയിരുന്നു. പ്രധാനമായും ബിജെപിയുടെ വര്‍ഗീയ നിലപാടുകള്‍ക്ക് എതിരായാണ് പ്രകാശ് രാജിന്റെ പ്രചാരണം.
താന്‍ വോട്ടര്‍മാരുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും കോണ്‍ഗ്രസ്, ബിജെപി നിലപാടുകള്‍ കാര്യമാക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും പിന്തുണ പ്രകാശ് രാജിനുണ്ട്.
from Anweshanam | The Latest News From India https://ift.tt/2Fmq1EA
via IFTTT