Breaking

Saturday, March 23, 2019

ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം; മര്യാദകേടാണെന്ന് പി.ജെ കുര്യന്‍

പത്തനംതിട്ട: ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നമെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ നിഷേധിച്ച് പി.ജെ കുര്യന്‍. സ്ഥാനാര്‍ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയാകാമായിരുന്നു. അത് വേണ്ട എന്ന് പറഞ്ഞ ആളാണ്. ബിജെപിയില്‍ മത്സരിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിക്ഷേപിക്കുന്നതിന്  തുല്യമാണ്.

ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ഥം താന്‍ അവരുടെ ആളായി എന്നല്ല. തെറ്റായ പ്രചാരണം മര്യാദകേടാണ്. ഇത് നടത്തുന്നത് ആരാണെന്ന് കണ്ടെത്തണം. അത് കോണ്‍ഗ്രസിലെ ആളുകളാണോയെന്നും കണ്ടെത്തണമെന്ന് പി.ജെ കുര്യന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് വിജയിക്കും. കൂടുതല്‍ വോട്ടോടെയായിരിക്കും വിജയിക്കുകയെന്നും പി.ജെ കുര്യന്‍ പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2Wd4rc8
via IFTTT