Breaking

Friday, March 1, 2019

വോട്ടർമാർക്ക് സ്മാർട്ട്ഫോണിലൂടെ പരാതിപ്പെടാമെന്ന് തിര. കമ്മിഷൻ

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, രാഷ്ട്രീയകക്ഷികൾ നടത്തുന്ന ചട്ടലംഘനംസംബന്ധിച്ച പരാതികൾ സ്മാർട്ട് ഫോണിലൂടെ നൽകാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. സിറ്റിസൺ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെ വ്യക്തികൾക്ക് മൊബൈൽ നമ്പറുപയോഗിച്ച് പരാതി സമർപ്പിക്കാം. ജി.പി.എസ്. സൗകര്യം ഉപയോഗിച്ച് സ്ഥലം തിരിച്ചറിഞ്ഞാകും പരാതിയിൽ കമ്മിഷൻ നടപടിയെടുക്കുക. നൽകിയ പരാതിയുടെ തത്സമയനില അറിയുന്നതിനും ആപ്പിൽ സൗകര്യമുണ്ടായിരിക്കും. വിഷയത്തിൽ സ്വീകരിച്ച നടപടി എസ്.എം.എസ്. സന്ദേശമായി പരാതിക്കാരെ അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. content highlights:EC asks voters to use smartphones to file complaints about model code of conduct violation


from mathrubhumi.latestnews.rssfeed https://ift.tt/2Xty2Q9
via IFTTT