Breaking

Friday, March 1, 2019

ഗോ എയർ വിദേശസർവീസ് തുടങ്ങി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഗോ എയർ വ്യാഴാഴ്ച സർവീസ് തുടങ്ങി. മസ്കറ്റിലേക്ക് വ്യാഴാഴ്ച രാത്രി 9.45-നായിരുന്നു കന്നിയാത്ര. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിൽ മൂന്നു ദിവസമാണ് മസ്കറ്റിലേക്ക് സർവീസ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 1.05-ന് മസ്കറ്റിൽനിന്ന് കണ്ണൂരിലേക്ക് തിരിച്ചും സർവീസുണ്ടാകും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അബുദാബിയിലേക്കുള്ള സർവീസിന് വെള്ളിയാഴ്ച തുടക്കമാവും. രാത്രി 9.10-ന് ഇത് തുടങ്ങും. അബുദാബിയിൽനിന്ന് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 1.40-നും സർവീസുണ്ടാവും. മാർച്ച് 31മുതൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 6.45-ന് അബുദാബിയിലേക്കും ഇതേ ദിവസങ്ങളിൽ രാത്രി 9.15-ന് തിരിച്ചും സമ്മർ ഫ്ളൈറ്റും ഉണ്ടാകും. ഏപ്രിലോടെ തിരുവനന്തപുരത്തേക്കും കണ്ണൂരിൽനിന്ന് സർവീസ് തുടങ്ങുമെന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജുഹ് വാഡിയ പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ശ്രദ്ധേയമായ ഏവിയേഷൻ ഹബ്ബായി മാറുമെന്നാണ് പ്രതീക്ഷയെന്ന് കിയാൽ എം.ഡി. തുളസീദാസ് പറഞ്ഞു. വൈസ് പ്രസിഡന്റ്(എയർപോർട്സ്) കമാൽകിക്കാനെ, വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) ഹരീഷ്റാവു, ജനറൽ മാനേജർ എയർപോർട്സ് രാഹുൽഭട്ട് കോട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. content highlights:go air foreign service, kannur airport


from mathrubhumi.latestnews.rssfeed https://ift.tt/2UffS2q
via IFTTT