കൊല്ലം: ഓച്ചിറയിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടി പീഡനത്തിനിരായായെന്ന് വൈദ്യപരിശോധന റിപ്പോർട്ട്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലാണ് വൈദ്യപരിശോധന നടന്നത്. പെൺകുട്ടി പീഡനത്തിനിരയായത് മുംബൈയിൽ വച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായതോടെ പ്രതി മുഹമ്മദ് റോഷനെതിരെ പൊലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു.
പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. പ്രതി റോഷനെയും പെൺകുട്ടിയെയും മുംബൈയിലെ പനവേലിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓച്ചിറയിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയിരുന്ന രാജസ്ഥാൻ കുടുംബമാണ് പെൺകുട്ടിയുടേത്.
മാതാപിതാക്കളെ മർദിച്ച് അവശരാക്കിയ ശേഷമാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതി റോഷൻ പെൺകുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ റോഷനെ സഹായിച്ച മൂന്ന് പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
from Anweshanam | The Latest News From India https://ift.tt/2FAmO4c
via IFTTT