Breaking

Friday, March 29, 2019

രാഹുല്‍ ഗാന്ധി മത്സരിക്കാതിരിക്കാന്‍ ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ അന്തര്‍നാടകങ്ങള്‍ നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ 

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ തന്നെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അന്തര്‍നാടകങ്ങളെ കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമാക്കും. 

മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അന്തമായ കോണ്‍ഗ്രസ് വിരോധമാണെന്നും വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം, രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 


 



from Anweshanam | The Latest News From India https://ift.tt/2V7a77K
via IFTTT