തിരുവനന്തപുരം/കണ്ണൂർ: വടകര ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
രാവിലെ ഒന്‍പതുമണിയോടെ ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് കോഴിക്കോട് കളക്ട്രേറ്റിലെത്തി പി ജയരാജൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഒരു മണിക്കുമിടയിലാണ് കുമ്മനത്തിന്റെ പത്രികാ സമര്‍പ്പണം. കവടിയാര്‍ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് പ്രകടനമായാണ് കുമ്മനം പത്രിക സമര്‍പ്പിക്കാന്‍ എത്തുക.
നോമിനേഷന്‍ കൊടുക്കുത്തിന്റെ ഭാഗമായി പാട്യം ഗ്രാമത്തിലെ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ നൂറ് പേരുടെ രക്തം ദാനം നല്‍കും. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തോടൊപ്പം ജനസേവനവും എന്ന മുദ്രാവാക്യം പ്രവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും നടത്താനാണ് തെരഞ്ഞടുപ്പ് കമ്മറ്റിയുടെ തീരുമാനം.
ഹരിവരാസനം രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയാണ് കുമ്മനത്തിന് കെട്ടി വെക്കാനുള്ള പണം നല്‍കുന്നത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവനാണ് പത്രികയില്‍ സാക്ഷിയായി ഒപ്പിടുന്നത്.
from Anweshanam | The Latest News From India https://ift.tt/2JN0Ss3
via IFTTT