Breaking

Friday, March 29, 2019

കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയ്ക്ക് മുൻപാകെ സിവിൽ സ്റേഷനിലെത്തിയാകും പത്രിക സമർപ്പിക്കുക. 

രാവിലെ 10 മണിക്ക് ഇരുവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് 11 മണിയോടെയാണ് ജില്ലാ കളക്ടർ മുൻപാകെ സമർപ്പിക്കുക. പാണക്കാട് മുതൽ മലപ്പുറം വരെ പ്രവർത്തകരുടെ വൻ അകമ്പടിയോടെയാകും ഇരുവരും പത്രിക സമർപ്പിക്കാൻ എത്തുക.



from Anweshanam | The Latest News From India https://ift.tt/2UYouLu
via IFTTT