ന്യൂഡൽഹി: ജെ.സി.ബി സാഹിത്യ പുരസ്കാരം എം.മുകുന്ദന്. ഡൽഹി ഗാഥകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡൽഹി: എ സോളിലോക്വി എന്ന കൃതിക്കാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഫാത്തിമ ഇ.വി., നന്ദകുമാർ കെ. എന്നിവർ ചേർന്നാണ് നോവൽ വിവർത്തനം ചെയ്തത്. പുസ്തകം വിവർത്തനം ചെയ്തയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും.എഴുത്തുകാരിയും സാഹിത്യ വിവർത്തകയുമായ സാറാ റായ് (ചെയർമാൻ), അന്നപൂർണ ഗരിമെല്ല, ഷഹനാസ് ഹബീബ്, പ്രേം പണിക്കർ, അമിത് വർമ എന്നിവരടങ്ങിയ പാനലാണ് പുസ്തകം തിരഞ്ഞെടുത്തത്. സാഹിത്യസൃഷ്ടികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്കാരം ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയതതോ ആയ കൃതികൾക്കാണ് പുരസ്കാരം നൽകുന്നത്. Content Highlights:Author M Mukundan wins JCB Prize for Literature 2021
from mathrubhumi.latestnews.rssfeed https://ift.tt/3kztaWT
via IFTTT
Sunday, November 14, 2021
ജെ.സി.ബി. സാഹിത്യ പുരസ്കാരം എം.മുകുന്ദന്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed