Breaking

Sunday, November 28, 2021

ചെവി പൊട്ടിക്കുന്ന ശബ്ദവുമായി കറക്കം; 'കാര്‍ വിമാനം' മൂന്നാം നാള്‍ എം.വി.ഡിയുടെ പിടിയില്‍

കാതടപ്പിക്കുന്ന ശബ്ദവുമായി ഐ.ടി. നഗരത്തിൽ മൂന്നു ദിവസമായി കറങ്ങിയിരുന്ന കാർ വിമാനം ഒടുവിൽ പിടിയിൽ. വിമാനത്തിന്റേതെന്നു തോന്നുന്ന ശബ്ദവുമായി അമിത വേഗത്തിൽ കാക്കനാട് ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിലും കാക്കനാട്ടെ മറ്റ് റോഡുകളിലൂടെയും പാഞ്ഞ കാർ നാട്ടുകാരുടെ ചെവി പൊട്ടിക്കുകയായിരുന്നു. ആളുകൾ പരാതി നൽകിയതിനെ തുടർന്ന് എറണാകുളം ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് സി.സി. ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ കാർ പിടിച്ചെടുത്തു. വരാപ്പുഴ സ്വദേശി വിനീതാണ് കാറിന്റെ സൈലൻസറിൽ ഉൾപ്പെടെ രൂപമാറ്റം വരുത്തിയത്. ഇയാളിൽനിന്ന് 11,000 രൂപ പിഴ ഈടാക്കി. വീലുകളും സ്റ്റിയറിങ്ങും രൂപമാറ്റം വരുത്തിയിട്ടുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. പിഴ ഈടാക്കിയ ശേഷം രണ്ട് ദിവസത്തിനകം രൂപമാറ്റം വരുത്തിയ ഭാഗങ്ങൾ പഴയപടിയാക്കി ആർ.ടി. ഓഫീസിൽ ഹാജരാക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രൂപമാറ്റങ്ങൾ വരുത്തുന്ന ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് എറണാകുളം ആർ.ടി. ഒ. പി.എം. ഷബീർ വ്യക്തമാക്കി. Content Highlights:Highly modified car caught by motor vehicle department, Heavy sound, upsized tyre, car modification


from mathrubhumi.latestnews.rssfeed https://ift.tt/316yEBq
via IFTTT