മാഞ്ചെസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആരാധകർ അക്ഷമയോടെ കാത്തിരുന്ന പോരാട്ടത്തിൽ പി.എസ്.ജിയെ തകർത്ത് മാഞ്ചെസ്റ്റർ സിറ്റി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് സിറ്റിയുടെ വിജയം. മറ്റ് പ്രധാന മത്സരങ്ങളിൽ അത്ലറ്റിക്കോ മഡ്രിഡിനെ മിലാൻ വീഴ്ത്തിയപ്പോൾ ലിവർപൂളും റയൽ മഡ്രിഡും വിജയിച്ചു. കരുത്തരായ ബൊറൂസ്സിയ ഡോർട്ട്മുണ്ടിനെ സ്പോർട്ടിങ് ലിസ്ബൺ അട്ടിമറിച്ചു. പി.എസ്.ജിയോട് പകരം ചോദിച്ച് സിറ്റി ഗ്രൂപ്പ് എയിൽ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചുനടന്ന മത്സരത്തിൽ പി.എസ്.ജിയാണ് ആദ്യം ലീഡെടുത്തത്. ഗോൾരഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിൽ 50-ാം മിനിട്ടിൽ കിലിയൻ എംബാപ്പെയിലൂടെ പി.എസ്.ജി ലീഡെടുത്തു. മെസ്സിയുടെ പാസിൽ നിന്നാണ് എംബാപ്പെ സ്കോർ ചെയ്തത്. എന്നാൽ പി.എസ്.ജിയുടെ സന്തോഷത്തിന് വെറും 13 മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 63-ാം മിനിട്ടിൽ റഹീം സ്റ്റെർലിങ്ങിലൂടെ സിറ്റി ഒരു ഗോൾ തിരിച്ചടിച്ചു. കൈൽ വാക്കറുടെ പാസിന് കൃത്യമായി കാലുവെച്ച് സ്റ്റെർലിങ് സിറ്റിയ്ക്ക് സമനില സമ്മാനിച്ചു. മത്സരത്തിന്റെ 76-ാം മിനിട്ടിലാണ് സിറ്റി വിജയഗോൾ നേടിയത്. റിയാസ് മെഹ്റസിന്റെ പാസ് സ്വീകരിച്ച ബെർണാഡോ സിൽവ പന്ത് ഗബ്രിയേൽ ജെസ്യൂസിന് നൽകി. അനായാസ ഫിനിഷിങ്ങിലൂടെ ജെസ്യൂസ് സിറ്റിയ്ക്ക് വിജയം നേടിക്കൊടുത്തു. നെയ്മറും മെസ്സിയും എംബാപ്പെയും ഡി മരിയയുമെല്ലാം കളിക്കാനിറങ്ങിയിട്ടും പി.എസ്.ജിയ്ക്ക് വിജയം നേടാനായില്ല. പി.എസ്.ജി ഗോൾകീപ്പർ നവാസിന്റെ തകർപ്പൻ സേവുകളാണ് ടീമിന്റെ പരാജയഭാരം കുറച്ചത്. ഈ വിജയത്തോടെ സിറ്റി പ്രീ ക്വാർട്ടറിലെത്തി. ആദ്യ പാദ മത്സരത്തിൽ പി.എസ്.ജി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റിയെ കീഴടക്കിയിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്ലബ്ബ് ബ്രഗ്ഗിനെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ആർ.ബി.ലെയ്പ്സിഗ് പരാജയപ്പെടുത്തി. മരണഗ്രൂപ്പിൽ അപരാജിതരായി ലിവർപൂൾ, മിലാന് ആദ്യ ജയം മരണ ഗ്രൂപ്പായി കണക്കാക്കുന്ന ഗ്രൂപ്പ് ബിയിൽ കരുത്തരായ അത്ലറ്റിക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് എ.സി.മിലാൻ കീഴടക്കിയത്. ചാമ്പ്യൻസ് ലീഗിൽ മോശം ഫോം തുടരുന്ന അത്ലറ്റിക്കോ അഞ്ചുമത്സരങ്ങളിൽ വഴങ്ങുന്ന മൂന്നാം തോൽവിയാണിത്. മിലാൻ ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി. 87-ാം മിനിട്ടിൽ ജൂനിയർ മെസ്സിയാസാണ് മിലാന് വേണ്ടി വിജയഗോൾ നേടിയത്. വിജയിച്ചെങ്കിലും മിലാന്റെ പ്രീ ക്വാർട്ടർ സാധ്യതകൾ തുലാസിലാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂൾ പോർട്ടോയെ കീഴടക്കി അപരാജിതക്കുതിപ്പ് തുടർന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. സൂപ്പർ താരം മുഹമ്മദ് സലയും തിയാഗോ അൽകാന്ററയും ചെമ്പടയ്ക്ക് വേണ്ടി വലകുലുക്കി. കളിച്ച അഞ്ചുമത്സരങ്ങളും വിജയിച്ച ലിവർപൂൾ നേരത്തേ പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. പോർട്ടോയാണ് ഗ്രൂപ്പിൽ രണ്ടാമത്. മിലാൻ മൂന്നാമതും അത്ലറ്റിക്കോ അവസാന സ്ഥാനത്തുമാണ്. പ്രീക്വാർട്ടർ ഉറപ്പിച്ച് റയലും ഇന്ററും ഗ്രൂപ്പ് ഡിയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് ഷെറീഫിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ പാദ മത്സരത്തിൽ ഷെറീഫ് റയലിനെ അട്ടിമറിച്ചിരുന്നു. റയലിനായി ഡേവിഡ് അലാബ, ടോണി ക്രൂസ്, കരിം ബെൻസേമ എന്നിവർ വലകുലുക്കി. ഈ വിജയത്തോടെ റയൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഷാക്തർ ഡോണെട്സ്കിനെ കീഴടക്കി. എഡിൻ സെക്കോയുടെ ഇരട്ട ഗോളുകളാണ് ഇന്ററിനെ തുണച്ചത്. ഈ വിജയത്തോടെ ഇന്റർ പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം തോൽവിയോടെ ഡോർട്ട്മുണ്ട്, കുതിപ്പ് തുടർന്ന് അയാക്സ് ഗ്രൂപ്പ് സിയിൽ ജർമൻ വമ്പന്മാരായ ബൊറൂസ്സിയ ഡോർട്മുണ്ടിന്റെ ശനിദശ മാറുന്നില്ല. തുടർച്ചയായ മൂന്നാം തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. ഒടുവിൽ സ്പോർട്ടിങ് ലിസ്ബണാണ് ഡോർട്ട്മുണ്ടിനെ കീഴടക്കിയത്. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് സ്പോർട്ടിങ്ങിന്റെ വിജയം. പോർച്ചുഗീസ് ക്ലബ്ബിനായി പെഡ്രോ ഗോൺസാൽവസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ പെഡ്രേ പോറോയും വലകുലുക്കി. ഡോർട് മുണ്ടിനായി ഡോൺയെൽ മാലെൻ ആശ്വാസ ഗോൾ നേടി. ഗ്രൂപ്പിൽ അപരാജിതക്കുതിപ്പ് തുടരുന്ന അയാക്സ് തുടർച്ചയായ അഞ്ചാം വിജയം സ്വന്തമാക്കി. ബെസ്കിറ്റാസിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് അയാക്സ് കീഴടക്കിയത്. സൂപ്പർ താരം സെബാസ്റ്റ്യൻ ഹാളർ ഇരട്ട ഗോളുകൾ നേടിയപ്പോൾ റാച്ചിഡ് ഗെസൽ ബെസിക്റ്റാസിനായി ആശ്വാസ ഗോൾ നേടി. അയാക്സ് നേരത്തേ പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. Content Highlights: UEFA Champions league round five results, manchester city, liverpool, psg, real madrid, ajax
from mathrubhumi.latestnews.rssfeed https://ift.tt/3CPDa4s
via IFTTT
Thursday, November 25, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
പി.എസ്.ജിയെ വീഴ്ത്തി സിറ്റി പ്രീ ക്വാര്‍ട്ടറില്‍, ലിവര്‍പൂളിനും റയലിനും അയാക്‌സിനും വിജയം
പി.എസ്.ജിയെ വീഴ്ത്തി സിറ്റി പ്രീ ക്വാര്‍ട്ടറില്‍, ലിവര്‍പൂളിനും റയലിനും അയാക്‌സിനും വിജയം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed