Breaking

Friday, November 26, 2021

ജൂനിയര്‍ ഹോക്കി ലോകകപ്പ്; രണ്ടാം മത്സരത്തില്‍ കാനഡയെ 13-1 ന് തകര്‍ത്ത് ഇന്ത്യന്‍ യുവനിര

ഭുവനേശ്വർ: ജൂനിയർ ഹോക്കി ലോകകപ്പിൽ പൂൾ ബിയിൽ നടന്ന മത്സരത്തിൽ കാനഡയ്ക്കെതിരേ തകർപ്പൻ ജയവുമായി ഇന്ത്യ. ഒന്നിനെതിരേ 13 ഗോളുകൾക്കാണ് ഇന്ത്യ, കാനഡയെ തകർത്തത്. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോൽവി വഴങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ തകർത്ത് കളിച്ചു. വൈസ് ക്യാപ്റ്റൻ സഞ്ജയ്, അരയ്ജീത് സിങ് ഹൺഡൽ എന്നിവർ ഹാട്രിക്കുമായി തിളങ്ങി. ഉദ്ധം സിങ്, ശാരദാനന്ദ് തിവാരി, ക്യാപ്റ്റൻ വിവേക് സാഗർ പ്രസാദ്, മനിന്ദർ സിങ്, അഭിഷേക് ലക്ര എന്നിവരും ടീമിനായി സ്കോർ ചെയ്തു. ശനിയാഴ്ച പോളണ്ടിനെതിരെയാണ് ഇന്ത്യയുടെ അവസാന പൂൾ മത്സരം. Content Highlights: Junior Hockey World Cup India beat Canada 13-1


from mathrubhumi.latestnews.rssfeed https://ift.tt/3HN4vYZ
via IFTTT