Breaking

Thursday, November 25, 2021

ആലുവ സി.ഐ.ക്ക്‌ ഗുരുതര പിഴവില്ലെന്ന് അന്വേഷണ റിപ്പോർട്ട്; വിശദമായ റിപ്പോര്‍ട്ട് തേടി

ആലുവ: മൊഫിയയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചർച്ചയിൽ സി.ഐ. സി.എൽ. സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ആലുവ ഡിവൈ.എസ്.പി. പി.കെ. ശിവൻകുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. ചൊവ്വാഴ്ച രാത്രി നൽകിയ റിപ്പോർട്ടിൽ സി.ഐ.ക്ക് ക്ലീൻ ചിറ്റാണ് ഡിവൈ.എസ്.പി. നൽകിയത്. എന്നാൽ വിശദമായ അന്വേഷണ റിപ്പോർട്ട് എസ്.പി. കെ. കാർത്തിക് വീണ്ടും ആവശ്യപ്പെട്ടു. ചെറിയ തെറ്റുകൾ മാത്രമാണ് സി.ഐ.യുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യുവതി സി.ഐ.ക്കു മുൻപിൽ വെച്ച് ഭർത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്. തിങ്കളാഴ്ച വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിലെത്തിയവരോട് സംസാരിച്ചാണ് ഡിവൈ.എസ്.പി. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2Zk2DFx
via IFTTT