Breaking

Saturday, November 27, 2021

എം.സി.റോഡിലൂടെ ആന വിരണ്ടോടി; ആശങ്കയിൽ മണിക്കൂറുകൾ

കൊട്ടാരക്കര : എം.സി.റോഡിലൂടെ വിരണ്ടോടിയ ആന മണിക്കൂറുകളോളം നാടിനെ ഭയപ്പാടിലാക്കി. വെട്ടിക്കവലയിൽ ക്ഷേത്രത്തിൽ പൊങ്കാലച്ചടങ്ങുകൾക്കായി എത്തിച്ച, നെടുമൺകാവിലെ സ്വകാര്യക്ഷേത്രം വക മണികണ്ഠൻ എന്ന ആനയാണ് പരിഭ്രാന്തി പരത്തിയത്. വെട്ടിക്കവലയിൽ ക്ഷേത്രച്ചടങ്ങുകൾക്കുശേഷം കുളിപ്പിക്കാനായി അഴിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നെന്ന് പാപ്പാൻ പറയുന്നു. വെട്ടിക്കവല കണ്ണങ്കോടുവഴി പനവേലി എം.സി.റോഡിലിറങ്ങിയ ആന അവിടെനിന്ന് കക്കാടുവരെയും കക്കാട് ഇരണൂർ റോഡിരികിലെ റബ്ബർതോട്ടംവരെയും ഓടി. അഞ്ചുകിലോമീറ്ററോളം റോഡിലൂടെ പൊട്ടിയ ചങ്ങലയുമായി ഓടിയിട്ടുംആന ഒരാളെയും ഉപദ്രവച്ചില്ല. ഒരുവാഹനത്തിനും കേടുപാടുവരുത്തുകയോ വസ്തുവകകൾ തകർക്കുകയോ ചെയ്തില്ല. പഴവും ശർക്കരയും നൽകി ആനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ ഇരണൂർ റോഡരികിലെ റബ്ബർ പുരയിടത്തിലേക്ക് പാപ്പാൻമാർ ആനയെ ആകർഷിച്ചു കയറ്റുകയായിരുന്നു. അവിടെ നിലയുറപ്പിച്ച ആനയെ എലിഫന്റ് സ്ക്വാഡും ദേവസ്വം ബോർഡിലെ പാപ്പാൻമാരും ചേർന്ന് തളയ്ക്കുകയായിരുന്നു. രാവിലെ പതിനൊന്നോടെ ഓടിത്തുടങ്ങിയ ആനയെ വൈകീട്ട് നാലരയോടെയാണ് തളച്ചത്. റോഡിലൂടെ ഓടിയ ആനയെക്കണ്ട് യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി. മൂന്നുമണിക്കൂറോളം എം.സി.റോഡിലെ ഗതാഗതം നിശ്ചലമായി. പോലീസ് ഇരുഭാഗത്തും വാഹനങ്ങൾ തടഞ്ഞു വഴിതിരിച്ചുവിട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. Content Highlights:Elephant runs off MC Road; Hours of worry


from mathrubhumi.latestnews.rssfeed https://ift.tt/3lcM5qI
via IFTTT