Breaking

Saturday, November 27, 2021

കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പതുമാസമാക്കാൻ യൂറോപ്യൻ യൂണിയൻ

ലണ്ടൻ: കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാൻ യൂറോപ്യൻ യൂണിയൻ (ഇ.യു.) ഒരുങ്ങുന്നു. പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ പരിഗണിക്കാമെന്ന് യൂറോപ്യൻ സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇ.സി.ഡി.സി) നിർദേശിച്ചതിനുപിന്നാലെയാണ് പ്രഖ്യാപനം. ഇതിനായി പുതിയ ആഭ്യന്തര യാത്രാമാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് ഇ.യു. ജസ്റ്റിസ് കമ്മിഷണർ ദിദിയർ റെയ്ൻഡേർസ് പറഞ്ഞു. വ്യക്തികളുടെ വാക്സിൻ വിവരങ്ങൾ, രോഗമുക്തി നില, രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ നില എന്നിവ ഇതിന്റെ ഭാഗമാകും. നിർദിഷ്ട മാനദണ്ഡങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ സാധുതയ്ക്കായി സമയപരിധി നിശ്ചയിക്കും. യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് ബൂസ്റ്റർ ഡോസിന് പ്രാധാന്യം നൽകും. അതേസമയം, ബൂസ്റ്റർ ഷോട്ട് സർട്ടിഫിക്കറ്റുകൾക്ക് സമയപരിധി നിർദേശിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായിട്ടില്ല. ആറിനും 17-നും ഇടയിൽ പ്രായമുള്ള കുട്ടികൾ വാക്സിൻ എടുത്തിട്ടില്ലെങ്കിൽപോലും നെഗറ്റീവ് പി.സി.ആർ. ടെസ്റ്റുമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യാം. എന്നാൽ, ഇവർക്ക് രാജ്യത്ത് എത്തിയശേഷം കോവിഡ് പരിശോധന, ക്വാറൻറീൻ എന്നിവ വേണ്ടിവരും.


from mathrubhumi.latestnews.rssfeed https://ift.tt/3G7dbYD
via IFTTT