Breaking

Saturday, November 27, 2021

കഷ്ടം ! ഇതിലൊരു ടീം ഖത്തറിലേക്കില്ല, റോണോയുടെ പോര്‍ച്ചുഗലോ അതോ യൂറോ ജേതാക്കളായ ഇറ്റലിയോ?

ദോഹ: ഖത്തർ ലോകകപ്പിന് ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. വമ്പൻമാർ ഓരോരുത്തരായി യോഗ്യത ഉറപ്പിക്കുമ്പോൾ കെട്ടകാലമാണ് യൂറോ ചാമ്പ്യൻമാരായ ഇറ്റലിക്കും സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും. 2022ലെ ലോകകപ്പിന് ഇവരിൽ ഒരു ടീം മാത്രമേ യോഗ്യത നേടുകയുള്ളൂവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ കാൽപന്തുകളി ആരാധകർക്ക് അത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. പ്ലേ ഓഫ് സെമി ഫൈനലിൽ പോർച്ചുഗൽ തുർക്കിയേയും ഇറ്റലി നോർത്ത് മാസെഡോണിയേയും നേരിടും. ഇരുവരും വിജയിച്ചാൽ ഗ്രൂപ്പ് സി ഫൈനലിൽ പോർച്ചുഗലും ഇറ്റലിയും പരസ്പരം ഏറ്റുമുട്ടേണ്ടി വരും. അതിൽ ഒരു ടീം മാത്രമേ ഖത്തറിലേക്ക് തിരിക്കുകയുള്ളൂ. ഇതിലേത് ടീം യോഗ്യത ലഭിക്കാതെ മടങ്ങിയാലും അത് ഫുട്ബോളിന് വലിയ നഷ്ടമാണ്. മുൻ ലോക ചാമ്പ്യൻമാരായ ഇറ്റലി 2018ലെ റഷ്യ ലോകകപ്പിനും യോഗ്യത നേടിയിരുന്നില്ല. മെസിയുടേയും റോണോയുടേയും അവസാന ലോകകപ്പ് ആണ് ഖത്തറിലേതെന്ന് ഏറെക്കുറേ ഉറപ്പാണ്. ലോകകപ്പിൽ ഇരുവരും അവസാനമായി തങ്ങളുടെ രാജ്യത്തിന്റെ കുപ്പായമണിഞ്ഞ് ഇറങ്ങുന്ന ടൂർണമെന്റ് എന്ന പ്രത്യേകത കൂടി ഇല്ലാതാകും പോർച്ചുഗലിന് യോഗ്യത ലഭിച്ചില്ലെങ്കിൽ. യൂറോപ്പിൽ നിന്ന് പത്ത് ടീമുകളാണ് ഇതുവരെ യോഗ്യത ഉറപ്പിച്ചത്. പ്ലേഓഫിലെ 12 ടീമുകളിൽ നിന്ന് മൂന്ന് ടീമുകൾ പ്ലേ ഓഫിൽ നിന്ന് ഇവർക്കൊപ്പം ചേരും. 12 ടീമുകളെ നാല് ടീം വീതമുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ നോക്കൗട്ട് അടിസ്ഥാനത്തിൽ രണ്ട് മത്സരങ്ങൾ നടക്കും. പ്ലേ ഓഫ് സെമി, ഫൈനൽ എന്നിങ്ങനെ നടക്കുന്ന മത്സരങ്ങളിൽ മൂന്ന് ഗ്രൂപ്പുകളുടേയും ജേതാക്കളാണ് ഖത്തർ ലോകകപ്പിൽ കളിക്കുക. നിലവിൽ സെർബിയ, സ്പെയ്ൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം, ഡെൻമാർക്ക്, നെതർലൻഡ്സ്, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ജർമനി എന്നിവരാണ് യോഗ്യത ഉറപ്പിച്ചത്. Content Highlights: only one of portugal or italy will qualify for qatar world cup


from mathrubhumi.latestnews.rssfeed https://ift.tt/3xtjIJH
via IFTTT