Breaking

Sunday, November 28, 2021

കേന്ദ്രത്തിന്റെ കോവിഡ് സഹായം കുട്ടികള്‍ക്ക് ഉപകരിക്കില്ല; നിബന്ധനകള്‍ വിലങ്ങുതടി

ന്യൂഡൽഹി: കോവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ സഹായധനം അവർക്ക് ഉപകരിക്കാത്തവിധത്തിൽ. കുട്ടികളുടെ പ്രാഥമിക വളർച്ചാകാലത്തോ പഠനത്തിനോ ഉപകരിക്കാത്ത നിബന്ധനകളാണ് ഉത്തരവിലുള്ളത്. കുട്ടിയുടെ 23-ാം വയസ്സിലാണ് തുക കൈമാറുക എന്നാണ് ഇതുസംബന്ധിച്ച് ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. അതിനാൽ, അവരുടെ തുടർജീവിതത്തിനോ പഠനത്തിനോ സർക്കാർ സഹായധനം ഉപകരിക്കില്ല. ഈ ദീർഘ കാലയളവിനുള്ളിൽ കുട്ടി മരിച്ചാൽ പണം തിരിച്ച് സർക്കാരിലേക്കുതന്നെ പോകും. ഏറ്റവും പുതിയ കണക്കുപ്രകാരം അച്ഛനും അമ്മയും അല്ലെങ്കിൽ ജീവിച്ചിരുന്ന ഏക രക്ഷിതാവ് കോവിഡിൽ നഷ്ടമായ എണ്ണായിരത്തിലധികം കുട്ടികളാണ് രാജ്യത്തുള്ളത്. ഇവരിൽ 80 പേർ കേരളത്തിലാണ്. ഈ കുട്ടികളിൽ വലിയൊരു ഭാഗവും മൂന്നു വയസ്സുവരെ മാത്രം ഉള്ളവരും അനാഥാലയങ്ങളിലും മറ്റും കഴിയുന്നവരുമാണ്. ഇവരുടെ വിദ്യാഭ്യാസത്തിനും മറ്റും സഹായധനം ഉപയോഗപ്പെടാത്ത സാഹചര്യം ഉണ്ടെന്ന് ഉദ്യോഗസ്ഥർതന്നെ സ്ഥിരീകരിക്കുന്നു. അനാഥർ വളർന്ന് വിവാഹപ്രായമെത്തുമ്പോഴാകും തുക കിട്ടുക.അച്ഛനമ്മമാർ മരിച്ചവർക്കാണ് പി.എം. കെയർ ഫണ്ടിൽനിന്ന് പത്തുലക്ഷം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. സഹായധനം പ്രഖ്യാപിക്കുമ്പോൾ അത്തരം കുട്ടികൾ മൂവായിരത്തോളംപേർ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാലതിപ്പോൾ 8161 ആയി. പദ്ധതി ഇങ്ങനെ ഓരോരുത്തരുടെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത തുക ജില്ലാ കളക്ടറുടെയും കുട്ടിയുടെയും സംയുക്ത അക്കൗണ്ടിൽ പോസ്റ്റോഫീസിൽ നിക്ഷേപിക്കും. കുട്ടിക്ക് 18 വയസ്സാവുമ്പോൾ പലിശയിലൂടെയും കൂട്ടു പലിശയിലൂടെയും 10 ലക്ഷം ആവും. അപ്പോൾ കുട്ടിയുടെ മാത്രം അക്കൗണ്ടാക്കും. ഈ സമയം മുതൽ ദേശീയ നിക്ഷേപ പദ്ധതി പ്രകാരമുള്ള നിരക്കിൽ പലിശ പിൻവലിക്കാം. എങ്കിലും മൊത്തം തുക ലഭിക്കാൻ പിന്നെയും അഞ്ചുവർഷം കാത്തിരിക്കണം. നിക്ഷേപം പലിശയിലൂടെ 10 ലക്ഷം ആവുന്ന രീതിയായതിനാൽ ഓരോ കുട്ടിക്കും ഇപ്പോൾ നൽകുന്ന തുക വ്യത്യസ്തമാണ്. ഒരു വയസ്സുള്ള കുട്ടിക്ക് സർക്കാർ ആകെ നൽകുക 2.88 ലക്ഷമാണ്. 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമാവും 10 ലക്ഷം. അതു ലഭിക്കാനും അഞ്ചുവർഷം കഴിയണം. വിവിധ പ്രായക്കാർക്ക് നൽകുന്ന തുക


from mathrubhumi.latestnews.rssfeed https://ift.tt/3cWMVna
via IFTTT