Breaking

Tuesday, November 30, 2021

ഡോ. ടി.എം.ആർ. പണിക്കർ അന്തരിച്ചു

ഡോ.ടി.എം.ആർ. പണിക്കർ കണ്ണൂർ: മദ്രാസ് കേരള സമാജത്തിന്റെ മുൻ പ്രസിഡന്റും റിട്ടയേർഡ് പ്രൊഫസറുമായഡോ.ടി.എം.ആർ. പണിക്കർ (94) അന്തരിച്ചു. തലശ്ശേരിയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. 1955 മുതൽ 1962 വരെ മദ്രാസ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. 1985 വരെ ഗവ. സ്റ്റാൻലി മെഡിക്കൽ കോളേജ് ചെന്നൈയിൽ റേഡിയോളജി പ്രൊഫസറായി പ്രവർത്തിച്ചു. 1985-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് വൃക്കയിൽ കല്ലുണ്ടാവുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1985-ൽ സർക്കാർ ഉദ്യോഗത്തിൽനിന്ന് വിരമിച്ച ശേഷം ചെന്നൈയിലെ കെ.ജെ. ആശുപത്രിയിൽ പ്രൊഫസറും ഡീനുമായി പ്രവർത്തിച്ചു. റോയൽ സൊസൈറ്റി ഓഫ് ലണ്ടനിൽ നിന്നും എഫ്.ആർ.എസ്. നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റേതായി ധാരാളം ശാസ്ത്ര ലേഖനങ്ങൾ മാതൃഭൂമിയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: റിട്ടയേർഡ് അധ്യാപിക സി. ലക്ഷ്മിക്കുട്ടി. മക്കൾ: ഡോ. ടി.എം രഘുറാം (എം.ഇ.എസ്. മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ), രമ ദേവരാജൻ,പരേതനായ ടി.എം. രമേശ് ബാബു. Content highlights: Dr.TMR Panicker passes away


from mathrubhumi.latestnews.rssfeed https://ift.tt/3rgdRXj
via IFTTT