Breaking

Friday, November 26, 2021

തമിഴ്നാട്ടിലെ കാവല്‍ക്കിണറില്‍ തക്കാളിക്ക് വില 65, അതിര്‍ത്തി കടന്നാല്‍ 120

പാറശ്ശാല: തമിഴ്നാട്ടിൽ പച്ചക്കറിവില ഉയർന്നതിന്റെ മറവിൽ ഇരട്ടിയിലധികം ലാഭം കൊയ്ത് ഇടനിലക്കാർ. തമിഴ്നാട്ടിലെ പച്ചക്കറി വിലയുടെ ഇരട്ടിയിലധികമാണ് അതിർത്തി കടന്നാൽ വാങ്ങുന്നത്. തെക്കൻ കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്ന തെക്കൻ തമിഴ്നാട്ടിലെ പ്രധാന പച്ചക്കറി വിപണിയാണ് കാവൽക്കിണർ ഉളവർ ചന്ത. ഇവിടെ ബുധനാഴ്ച വൈകീട്ട് നടന്ന പച്ചക്കറി ലേലത്തിൽ ഒരുകിലോ തക്കാളിക്ക് കർഷകർക്ക് ലഭിച്ചത് ശരാശരി 65 രൂപയാണ്. നാൽപ്പത്തി അഞ്ച് കിലോമീറ്റർ ഇപ്പുറത്ത് കേരളത്തിൽ ഇതേ തക്കാളിക്ക് 120 രൂപയും. മഴയെ തുടർന്ന് തമിഴ്നാട്ടിൽ പച്ചക്കറിവില നേരിയ തോതിൽ വർധിച്ചതിന്റെ മറവിലാണ് ഈ കൊള്ള. തിരുനെൽവേലിയിലെ പ്രമുഖ പച്ചക്കറി മൊത്തവിതരണ ചന്തയായ നയിനാർകുളത്ത് ബുധനാഴ്ച തക്കാളിവില 55 രൂപയായിരുന്നു. തമിഴ്നാട്ടിലെ വിപണികളിൽ പച്ചക്കറികൾക്ക് നേരിയ വിലവർദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് അറുപത് രൂപയ്ക്ക് വിൽക്കുന്ന വെണ്ടയ്ക്ക ബുധനാഴ്ച കാവൽക്കിണർ ചന്തയിൽ വിറ്റഴിച്ചത് കിലോക്ക് 25 രൂപയ്ക്കാണ്. മഴക്കാലത്തിന് മുമ്പ് ആറ് രൂപയായിരുന്നു വെണ്ടയ്ക്കയുടെ മൊത്തവില. ഡീസൽ വില വർദ്ധനവിന്റെയും കൊടും മഴയുടെയും മറവിൽ ഇടനിലക്കാർ ഇരട്ടി വിലയ്ക്ക് സംസ്ഥാനത്ത് പച്ചക്കറികൾ എത്തിച്ച് ലാഭം കൊയ്യുകയാണ്. ഇടനിലക്കാർ വിൽക്കുന്നതിൽ നിന്നും വീണ്ടും ചെറിയ ലാഭമെടുത്ത ശേഷമാണ് ചില്ലറ വിൽപ്പനക്കാർ പച്ചക്കറി വിൽക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3l9iI8U
via IFTTT