Breaking

Friday, November 26, 2021

ചൈനയിൽ രണ്ടിൽക്കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് വാടകവീടിന് സഹായധനം

ബീജിങ്: രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് വാടകവീടിന് സഹായധനം അനുവദിക്കാൻ ചൈനീസ് സർക്കാർ. ആദ്യായാണ് ഇത്തരമൊരു നീക്കം. ജനസംഖ്യയിൽ പ്രായമാകുന്നവരുടെ എണ്ണം കൂടുകയും ജനനനിരക്ക് കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കുടുംബാസൂത്രണ നയത്തിലെ ഈ പെട്ടെന്നുള്ള മാറ്റം. മൂന്ന് കുട്ടികളെ വളർത്താനുള്ള ചെലവ് ഒരു വീട് വാങ്ങാനുള്ളതിന് തുല്യമാണെന്നാണ് ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്‌ബോ പറയുന്നത്. മൂന്ന് കുട്ടികൾ അനുവദിക്കുന്ന നയതീരുമാനത്തിന്റെ തുടർ നീക്കമെന്ന നിലയിൽ കുട്ടികളെ വളർത്തുന്നതിനും വിദ്യാഭ്യാസ ചെലവുകൾ കുറയ്ക്കുന്നതിനും ‘ഫെർട്ടിലിറ്റി സൗഹൃദ സമൂഹം’ കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയരേഖ ജൂലായ്‌ ആദ്യത്തിൽ ചൈന പുറത്തിറക്കിയിരുന്നു. 2015 ഒക്ടോബറിലാണ് ഒറ്റക്കുട്ടി എന്ന പതിറ്റാണ്ടുകൾ നീണ്ട നയത്തിന് ചൈന ആദ്യമായി ഇളവ് നൽകിയത്. ചൈനയിൽ വിവാഹനിരക്കും ജനനനിരക്കും വളരെ കുറഞ്ഞതായാണ് പുതിയ കണക്കുകൾ പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3xChSGR
via IFTTT