Breaking

Thursday, November 25, 2021

കണ്ണായ ലാപ്ടോപ്പ് കവർന്നു; ഒപ്പം സായൂജ്യയുടെ ഗവേഷണസ്വപ്‌നവും

തേഞ്ഞിപ്പലം : കാഴ്‌ചപരിമിതി മറികടന്ന് ഏഴുവർഷത്തോളമായി സ്വരൂപിച്ചുവന്ന ഗവേഷണവിവരങ്ങൾ സായൂജ്യയ്ക്ക് ലഭിക്കണമെങ്കിൽ ലാപ്‌ടോപ്പ് എടുത്തയാൾ കനിയണം. കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് വിഭാഗം രണ്ടാംവർഷ ഗവേഷണവിദ്യാർഥിനിയാണ് സി.എസ്. സായൂജ്യ.സുഹൃത്തുക്കൾക്കൊപ്പം കാറിൽ കോഴിക്കോട് ബീച്ചിലെത്തിയപ്പോഴാണ് ഗവേഷണത്തിലെ കണ്ടെത്തലുകളും പ്രബന്ധങ്ങളുമടങ്ങിയ ലാപ്‌ടോപ്പ് മോഷണംപോയത്. തിരിച്ച് കാറിലെത്തിയപ്പോൾ ബാഗ് കണ്ടില്ല. കോഴിക്കോട് പോലീസിൽ പരാതിനൽകി. 21 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. കാഴ്‌ചപരിമിതർക്കായുള്ള സ്‌ക്രീൻ റീഡർ സോഫ്റ്റ്‌വേർ ഇൻസ്റ്റാൾചെയ്ത ലാപ്ടോപ്പാണ് നഷ്ടമായത്. ഡിഗ്രി പഠനകാലം മുതലുള്ള വിവരങ്ങൾ സ്‌കാൻചെയ്ത് ലാപ്ടോപ്പിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. കാഴ്ചപരിമതിയുള്ളതിനാൽ എഴുതാനുപയോഗിക്കുന്ന െബ്രയിൽ ബോർഡ്, സ്‌റ്റൈലസ്, നടക്കാനുപയോഗിക്കുന്ന വടി, ലൈബ്രറി കാർഡ്, ബ്ലൂടൂത്ത് ഇയർഫോൺ എന്നിവയും നഷ്ടപ്പെട്ട ബാഗിലുണ്ടായിരുന്നു.മോഷണംനടന്ന സ്ഥലത്തെ സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കണമെന്നാണ് സായൂജ്യയുടെ ആവശ്യം. ലാപ്‌ടോപ്പ് നഷ്ടമായതോടെ സ്വപ്‌നമായ ഗവേഷണം വഴിമുട്ടിയ സാഹചര്യമാണ്.  സായൂജ്യ


from mathrubhumi.latestnews.rssfeed https://ift.tt/2ZkKiZ0
via IFTTT