Breaking

Saturday, November 27, 2021

നാട്ടിൽ ഒരു വീട് ഇനി സ്വപ്നമല്ല; കേരള പ്രോപ്പർട്ടി എക്‌സ്‌പോയ്ക്ക്‌ മികച്ച തുടക്കം

ഷാർജ: നാട്ടിൽ ഒരു വീട് സ്വപ്നം കാണുന്ന പ്രവാസികൾക്കായി മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച കേരള പ്രോപ്പർട്ടി എക്സ്പോയ്ക്ക് മികച്ച തുടക്കം. ഷാർജ എക്സ്പോ സെന്ററിൽ വെള്ളിയാഴ്ച കാലത്തുമുതൽ തന്നെ വൻ ജനാവലിയാണ് മേള കാണാനും ഭവനപദ്ധതികളെക്കുറിച്ച് അറിയാനുമായി എത്തിച്ചേർന്നത്. വൈകീട്ട് നടന്ന ചടങ്ങിൽ ഷാർജ രാജ കുടുംബാംഗവും ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി ഡയറക്ടറുമായ ശൈഖ് സാലിം ബിൻ മൊഹമ്മദ് ബിൻ സാലിം അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്തു. ഇത്രയും വിപുലമായ മേള ഷാർജയിൽ ഒരുക്കിയ മാതൃഭൂമി അഭിനന്ദനം അർഹിക്കുന്നതായി ശൈഖ് സാലിം പറഞ്ഞു. ബുഖാദിർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ഡെപ്യൂട്ടി ചെയർമാനും ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഡയറക്ടറുമായ വലീദ് ബുഖാദിർ അതിഥിയായിരുന്നു. റിജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഇറാം ഗ്രൂപ്പ് ചെയർമാനും ഫിക്കി യു.എ. ഇ. ചാപ്റ്റർ കോ-ചെയർമാനുമായ ഡോ. സിദ്ദിഖ് അഹമ്മദ്, സിൽവർ ഹോംസ് റിയൽ എസ്റ്റേറ്റ് കമ്പനി ഡയറക്ടർ വി.ടി. സലിം, ക്രെഡായ് കേരള ചെയർമാൻ എം.എ. മെഹബൂബ്, സെക്രട്ടറി ജനറൽ ജോൺ തോമസ്, എക്സ്പോ കമ്മിറ്റി ചെയർമാൻ കെ.വി. ഹസീബ് അഹമ്മദ്, സി.ഇ.ഒ. എം. സേതുനാഥ്, മലബാർ ഗോൾഡ് ഡയറക്ടർ എ.കെ. ഫൈസൽ, മാതൃഭൂമി ജനറൽ മാനേജർ പി.എസ്. ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. മാതൃഭൂമി ഡോട്ട് കോമിന്റെ മൂന്നാമത് കേരള പ്രോപ്പർട്ടി എക്സ്പോ ഷാർജ എക്സ്പോ സെന്ററിൽ ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി ഡയറക്ടർ ശൈഖ് സാലിം ബിൻ മൊഹമ്മദ് ബിൻ സാലിം അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു. വലീദ് ബുഖാദിർ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഡോ. സിദ്ദിഖ് അഹമ്മദ്, വി.ടി.സലിം, എം.എ. മെഹബൂബ് തുടങ്ങിയവർ സമീപം ശൈഖ് സാലിം ബിൻ മൊഹമ്മദ് ബിൻ സാലിം അൽ ഖാസിമിക്ക് മാതൃഭൂമിയുടെ ഉപഹാരം മാതൃഭൂമി പബ്ലിക് റിലേഷൻസ് ചീഫ് മാനേജർ കെ.ആർ. പ്രമോദ് സമ്മാനിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, മാതൃഭൂമി മാനേജർ (ഡിജിററൽ മീഡിയാ സൊലൂഷൻസ്) ദീപ്തി എസ്.പിള്ള എന്നിവർ അതിഥികളെ സ്വീകരിച്ചു. നേരത്തെ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മൽസരത്തിൽ പങ്കെടുത്തവർക്ക് ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും മേളയിൽ അതിഥിയായി എത്തി. മേള ശനിയാഴ്ച രാത്രി സമാപിക്കും. കേരളത്തിലെ 42 പ്രമുഖ ബിൽഡർമാരാണ് മേളയിൽ മുന്നൂറിലേറെ ഭവനപദ്ധതികൾ അവതരിപ്പിക്കുന്നത്. Content Highlights:kerala property expo,kerala property expo news


from mathrubhumi.latestnews.rssfeed https://ift.tt/3p4J6Sn
via IFTTT