Breaking

Thursday, November 25, 2021

മണ്ണിടിച്ചിലിന്റെ മറവില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിക്ക് സംരക്ഷണഭിത്തി: ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കല്പറ്റ: ദേശീയപാതയോരത്ത് മണ്ണിടിച്ചിൽ തടയുന്നതിന്റെ മറവിൽ ലക്കിടിയിൽ സ്വകാര്യവ്യക്തിയുടെ ഭൂമിക്ക് സംരക്ഷണഭിത്തി നിർമിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിർമാണത്തിന് സഹായം ചെയ്തുകൊടുത്ത കൊടുവള്ളി എൻ.എച്ച്. സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ ഷമോജ്, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ എം.ടി. ബഷീർ എന്നിവരെയാണ് പൊതുമരാമത്ത് വകുപ്പ് ജോയന്റ് സെക്രട്ടറി സാംബശിവറാവു സസ്പെൻഡ് ചെയ്തത്. ലക്കിടിയിൽ വ്യവസായഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിലായിരുന്നു നിർമാണം. പുരയിടം സംരക്ഷിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംരക്ഷണഭിത്തി കെട്ടിയത്. ദേശീയപാതയോരത്തുനിന്ന് നീക്കുന്ന മണ്ണുപയോഗിച്ച് വ്യവസായിയുടെ മറ്റൊരു ഭൂമി നികത്തുകയുംചെയ്തിട്ടുണ്ട്. വ്യവസായഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് മണ്ണുകടത്തിയ സംഭവത്തിൽ 2018-ൽ വൈത്തിരി പോലീസ് കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ സഹായം കാരണം സർക്കാരിനു നഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിനു പി.ഡബ്ല്യു.ഡി. വിജിലൻസിനു നിർദേശം നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3l6uwc3
via IFTTT