Breaking

Saturday, November 27, 2021

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ്: സൈജുവിന്റെ കാര്യത്തിൽ മലക്കംമറിഞ്ഞ് പോലീസ്

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ റോയി ജെ. വയലാറ്റിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ സൈജുവിനെ രക്ഷകനായിട്ടാണ് പോലീസ് അവതരിപ്പിച്ചത്. എന്നാൽ, ഒടുവിൽ നേരേ തിരിഞ്ഞിരിക്കുകയാണ് പോലീസ്. കസ്റ്റഡി അപേക്ഷയിൽ സൈജുവിനെ കുറ്റപ്പെടുത്തുന്ന ഒന്നും പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. ഫോർട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലിലെ ഡി.ജെ. പാർട്ടി കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെയും സുഹൃത്തുക്കളെയും ഒരു കാരണവുമില്ലാതെ സൈജു പിൻതുടർന്നുവെന്നത് യുക്തിക്കു നിരയ്ക്കാത്ത കാര്യമായിരുന്നു. എന്നാൽ, പോലീസിന് ഇത് തിരിച്ചറിയാൻ ദിവസങ്ങൾ വേണ്ടിവന്നു.മദ്യപിച്ച് വാഹനമോടിക്കരുതെന്ന് താക്കീതുചെയ്യാൻ വേണ്ടിമാത്രം അൽപ്പം മുൻപുമാത്രം പരിചയപ്പെട്ട പെൺകുട്ടികളേയും സംഘത്തെയും പിൻതുടരുകയും മത്സരയോട്ടം നടത്തുകയും ചെയ്ത വ്യക്തിയാണ് സൈജു. യുവതികൾക്ക് രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കാമെന്നും വാഗ്ദാനം ചെയ്തു. ഇതെല്ലാം ദുരൂഹമാണെന്ന് തിരിച്ചറിയാൻ മുമ്പ് പോലീസിനായില്ല. സൈജു പറഞ്ഞതെല്ലാം വിശ്വാസത്തിലെടുക്കുകയായിരുന്നു പോലീസ്.മറ്റൊന്ന്, കാർ അപടകടത്തിൽപ്പെട്ട സ്ഥലത്ത് സൈജു എത്തിയതിനെക്കുറിച്ചാണ്. ദേശീയപാതയിൽ രാത്രി ബൈക്ക് അപകടത്തിൽപ്പെട്ടത് കാണുകയും, വിവരം ഫോണിലൂടെ സൈജു പോലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു. എന്നാൽ, ഇതിന് തൊട്ടടുത്ത് കാർ മീഡിയനിലിടിച്ച് തകർന്നത് വൈകിയാണ് സൈജു കണ്ടത്. ഇതിലും ഒരസ്വഭാവികതയും പോലീസിന് തോന്നിയില്ല. അന്വേഷണത്തിന്റെ തുടക്കംമുതൽ കേസിലെ സൈജുവിന്റെ പങ്കും തുടർന്നുണ്ടായ സംഭവങ്ങളിലും പോലീസിന് സംശയം തോന്നിയില്ല. എന്നാലിപ്പോൾ സൈജുവിനെ അറസ്റ്റു ചെയ്തിരിക്കുന്നു!


from mathrubhumi.latestnews.rssfeed https://ift.tt/31426be
via IFTTT