അഖബ: എ.എഫ്.സി. വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള വനിതകൾക്ക് വിജയത്തോടെ മടക്കം. ഗോകുലത്തിന്റെ അവസാന മത്സരത്തിൽ ഉസ്ബെകിസ്താൻ ക്ലബായ ബുണ്യോദ്കറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തത്. രണ്ടു ക്ലബ്ബുകളും ടൂർണമെന്റിൽ നിന്ന് ഇതിനകം തന്നെ പുറത്തായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ഇരു ടീമുകൾക്കും അഭിമാനത്തിനായുള്ള പോരാട്ടമായിരുന്നു. ചാമ്പ്യൻഷിപ്പിലെ ഗോകുലത്തിന്റെ ആദ്യ ജയമായിരുന്നു. 33-ാം മിനിറ്റിൽ എൽഷാദായി ആണ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. മനീഷ കല്യാൺ ലീഡ് ഇരട്ടിയാക്കി. ഇതിനിടെ ബുണ്യോദ്കർ ഒരു ഗോൾ തിരിച്ചടിച്ചു. കരേനിലൂടെ ഗോകുലം ഗോൾ പട്ടിക പൂർത്തിയാക്കി. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോകുലം പരാജയപ്പെട്ടിരുന്നു.അതേ സമയം ഏഷ്യൻ തലത്തിൽ ഒരു ഇന്ത്യൻ വനിതാ ക്ലബിന്റെ ആദ്യ വിജയമാണിത്. ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ തന്നെ ഗോകുലം കേരളം ചരിത്രം സൃഷ്ടിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3DdUXDJ
via IFTTT
Sunday, November 14, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
എ.എഫ്.സി. വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്: അവസാന മത്സരത്തില്‍ ഗോകുലത്തിന് ഉജ്വല ജയം, ചരിത്രം
എ.എഫ്.സി. വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്: അവസാന മത്സരത്തില്‍ ഗോകുലത്തിന് ഉജ്വല ജയം, ചരിത്രം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed