Breaking

Thursday, November 25, 2021

എസ്.പി. അധികാരത്തിലെത്തിയാൽ കർഷകസമരത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം -അഖിലേഷ് യാദവ്

ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ കർഷക പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്ക് 25 ലക്ഷം രൂപവീതം നൽകുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കർഷകരുടെ ജീവൻ വിലമതിക്കാനാവാത്തതാണെന്നും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അഖിലേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാൻ വിവിധ രാഷ്ട്രീയ കക്ഷികളുമായുള്ള എസ്.പി.യുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. ആർ.എൽ.ഡി.യുമായി സീറ്റ് വിഭജന ചർച്ചയാണ് ബാക്കിയുള്ളത്. യു.പി.യെ അഴിമതിരഹിതമാക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിന് വിവിധ രാഷ്ട്രീയ കക്ഷികളുടെ പങ്കാളിത്തം അനിവാര്യമാണെന്നു പറഞ്ഞ അഖിലേഷ് ചർച്ചയുടെ പുരോഗതി പിന്നീട് അറിയിക്കാമെന്നാണ് പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/3cJlxbV
via IFTTT