Breaking

Sunday, November 28, 2021

കോവിഡ് പ്രതിസന്ധി: ജോലി നഷ്ടപ്പെട്ട് പി.എഫിൽനിന്ന് പുറത്തായവർക്ക് വീണ്ടും അംഗമാകാൻ അവസരം

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെടുകയും പ്രോവിഡന്റ് ഫണ്ടിൽനിന്ന് പുറത്തുപോകേണ്ടി വരികയും ചെയ്തവർക്ക് ചെറിയൊരു വിഹിതമടച്ച് വീണ്ടും ഇ.പി.എഫ്. വരിക്കാരാവാൻ അവസരമൊരുങ്ങുന്നു. സംഘടിതമേഖലയിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഈയിടെ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഇവരിൽ ചിലർ അസംഘടിതമേഖലയിൽ പല ജോലികളും ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇത്തരക്കാർക്കുവേണ്ടിയാണ് ഇ.പി.എഫ്.ഒ. വീണ്ടും വാതിൽ തുറക്കുന്നത്. ഇതുസംബന്ധിച്ച നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്. ചുരുങ്ങിയത് 500 രൂപയോ മാസവരുമാനത്തിന്റെ 12 ശതമാനമോ അടച്ച് ഇ.പി.എഫ്.-ൽ അംഗത്വം പുതുക്കാമെന്ന നിർദേശമാണ് ആലോചനയിലുള്ളത്. കോവിഡിനു തൊട്ടുമുൻപ് ഇ.പി.എഫ്. അംഗത്വം നിലച്ചവർക്കും പദ്ധതി പ്രയോജനപ്പെടുത്താനാവും. 2018-20 ൽ മാത്രം ഏതാണ്ട് 48 ലക്ഷംപേർ ഇ.പി.എഫ്.-ൽനിന്ന് പുറത്തുപോയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3lgfJLJ
via IFTTT