Breaking

Saturday, November 13, 2021

മുല്ലപ്പെരിയാര്‍: മരം മുറിക്കുന്ന കാര്യത്തില്‍ കേരളത്തിന് ഇരട്ടത്താപ്പെന്ന് തമിഴ്‌നാട്

ന്യഡൽഹി: മുല്ലപെരിയാറിൽ മരം മുറിക്കുന്ന കാര്യത്തിൽ കേരളം ഇരട്ടതാപ്പ് കാണിക്കുകയാണെന്ന് തമിഴ്നാട്. മരം മുറിക്കാൻ ഏഴ് വർഷങ്ങൾക്ക് ശേഷം നൽകിയ അനുമതി ഒറ്റ ദിവസം കൊണ്ട് മരവിപ്പിച്ചു എന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കേരളം തടസ്സപ്പെടുത്തുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുവദിക്കണം എന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടുണ്ട്. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കാൻ നവംബർ ആറിന് കേരളം ഇറക്കിയ ഉത്തരവിന്റെ പകർപ്പ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. തൊട്ട് അടുത്ത ദിവസം ഈ ഉത്തരവ് മരവിപ്പിച്ചതിനെ സംബന്ധിച്ച മാധ്യമ വാർത്തകളുടെ പകർപ്പും തമിഴ്നാട് സർക്കാർ കോടതിക്ക് കൈമാറിയിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കാൻ കേരളം നടപടി സ്വീകരിക്കുന്നില്ല എന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുവദിക്കുന്ന റൂൾകർവ് അംഗീകരിക്കണം എന്നും തമിഴ്നാട് ർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അണകെട്ട് സുരക്ഷിതമാണ്. കേരളം കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും തമിഴ്നാട് സർക്കാർ ആരോപിക്കുന്നു. മുല്ലപെരിയാറിൽ നിന്ന് ജലം ഒഴുക്കി വിടുന്നത് ഇടുക്കി അണകെട്ടിനെയും 50 ലക്ഷം ജനങ്ങളെയും ബാധിക്കുമെന്ന കേരളത്തിന്റെ വാദം വെറും ഭാവനവിലാസം ആണെന്നും തമിഴ്നാട് സർക്കാർ ആരോപിച്ചിട്ടുണ്ട് Content Highlights: Tamil Nadu,Mullapperiyar, affidavit


from mathrubhumi.latestnews.rssfeed https://ift.tt/3c4sJ2h
via IFTTT