തിരുവന്തപുരം: നേരത്തെ ടിക്കറ്റ് എടുത്താൽ ഇളവുകിട്ടും, ബസ് റദ്ദാക്കില്ല, യാത്രവൈകില്ല. യാത്രക്കാരെ വീണ്ടുമെത്താൻ പ്രേരിപ്പിക്കുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി. അടിമുടി മാറാനൊരുങ്ങുകയാണ്. കോഴിക്കോട്- തിരുവനന്തപുരം പാതയിലെ ദീർഘദൂരബസുകൾ ബൈപ്പാസുകളിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണിത്. ഒരുമണിക്കൂർ ഇടവിട്ട് ദേശീയപാതവഴിയും, എം.സി. റോഡിലൂടെയും 24 മണിക്കൂറും ബൈപ്പാസ് റൈഡർ എന്നപേരിൽ സൂപ്പർഫാസ്റ്റ്, എയർ സസ്പെൻഷൻ, ലോഫ്ളോർ എ.സി. ബസുകൾ ഉണ്ടാകും. ഒരുമാസം മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യാം. സ്ഥിരയാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. ബൈപ്പാസ് റൈഡറിലെ യാത്രക്കാർക്ക് ഡിപ്പോകളിൽ പ്രത്യേക വിശ്രമസൗകര്യമുണ്ടാകും. യാത്രക്കാരെ സഹായിക്കാൻ ജീവനക്കാരെ നിയോഗിക്കും. കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, ചേർത്തല ബൈപ്പാസുകളിൽ യാത്രക്കാർക്ക് വിശ്രമിക്കാനായി ഫീഡർ സ്റ്റേഷനുകൾ സജ്ജീകരിക്കും. പഴയ നോൺ എ.സി. ജന്റം ബസുകളാണ് വെയിറ്റിങ് ഷെഡ്ഡുകളായി മാറുന്നത്. സുരക്ഷയ്ക്കും സഹായത്തിനും 24 മണിക്കൂറും ജീവനക്കാരുണ്ടാകും. യാത്രക്കാർക്ക് ലഘുഭക്ഷണ സൗകര്യമുണ്ടാകും. വൈറ്റില ഹബ്ബ്, ആലുവ മെട്രോ, ചാലക്കുടി കോടതി, പുതുക്കാട്, ചങ്കുവെട്ടി, പന്തളം എന്നിവിടങ്ങളിലും ഫീഡർ സ്റ്റേഷനുകൾ ഉണ്ടാകും. ജില്ലാകേന്ദ്രങ്ങളിൽ നിന്നും ഇവിടേക്കും തിരിച്ചും ബൈപ്പാസ് ഫീഡർ എന്നപേരിൽ ഹ്രസ്വദൂര ബസുകളുണ്ടാകും. ഇതിനായി 44 ബസുകൾ നിറംമാറ്റി ക്രമീകരിച്ചു. ബസ് മാറിക്കയറുന്നതിനുവേണ്ടി റോഡ് മുറിച്ചുകടക്കേണ്ടിവരില്ല. ഡിപ്പോകളിലെ ക്രമീകരണങ്ങളും യാത്രക്കാർക്ക് സൗകര്യപ്രദമാക്കും. വാതിലുകൾ സ്റ്റേഷന് അഭിമുഖമായി വരുന്നവിധത്തിൽ ബസുകൾ നിർത്തും. യാത്രക്കാർക്ക് ബസ്ബേ മുറിച്ചുകടക്കാതെ സ്റ്റേഷനിലേക്ക് കയറാം. ഡിപ്പോകളിലേക്ക് വരുന്നതും പോകുന്നതുമായ ബസുകൾ യാത്രക്കാർക്ക് അപകടമുണ്ടാകാത്തവിധത്തിൽ ക്രമീകരിക്കും. ഓർഡിനറി ബസുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണമുള്ള ഗ്രാമവണ്ടികളായി മാറും. ശേഷിക്കുന്നവ ബോണ്ടുകളും, ദീർഘദൂര ബസുകളുമായി മാറും. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടുന്നവിധത്തിൽ എ.സി. ബസുകൾ ഗൾഫ് കണക്ട് എന്നപേരിൽ ഇറക്കാനും തീരുമാനിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3wZnoTo
via IFTTT
Friday, November 19, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
നേരത്തെ ടിക്കറ്റ് എടുത്താല്‍ ഡിസ്‌കൗണ്ട്, പുത്തന്‍ ഓഫറുമായി കെ.എസ്.ആര്‍.ടി.സി.
നേരത്തെ ടിക്കറ്റ് എടുത്താല്‍ ഡിസ്‌കൗണ്ട്, പുത്തന്‍ ഓഫറുമായി കെ.എസ്.ആര്‍.ടി.സി.
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed