Breaking

Sunday, August 23, 2020

അവിശ്വാസപ്രമേയത്തിലെ നിലപാട് ജോസ് കെ മാണിയുടെ ഭാവി നിര്‍ണയിക്കും; മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: തിങ്കളാഴ്ച ചേരുന്ന പ്രത്യേകനിയമസഭായോഗം സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ ജോസ് കെ മാണിക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്.അവിശ്വാസപ്രമേയചർച്ചയിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെനിലപാട് അവരുടെ ഭാവി കൂടി നിർണയിക്കപ്പെടുന്ന ഒന്നായി മാറുമെന്ന് വിഡി സതീശൻ എംഎൽഎ പറഞ്ഞു. ജോസ് കെ മാണിയുടെ മുന്നണിയെ കോൺഗ്രസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽഅവർ യുഡിഎഫിൽ നിന്ന് പുറത്തേക്ക് പോയിട്ടില്ല. ഒരു പാർട്ടി എന്ന നിലയിൽ ജോസ് കെ മാണി പക്ഷത്തിന് സ്വാതന്ത്ര്യങ്ങളുണ്ടാവാം. യുഡിഎഫ് ഒരു തീരുമാനമെടുത്ത് മുന്നോട്ട് പോവുമ്പോൾ അതിന്റെ കൂടെ നിൽക്കേണ്ടവരാണ് ജോസ് കെ മാണിയും കൂട്ടരും. ആർക്കും വേണ്ടാത്തവരായി അവർ മാറരുതെന്നും യുഡിഎഫ് തീരുമാനത്തിനൊപ്പം അവർ നിൽക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പിണറായി സർക്കാരിനെതിരായുള്ള ആദ്യ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ആണ് നിയമസഭ ചർച്ചയ്ക്കെടുക്കുന്നത്. സഭാ സമ്മേളനം ചേരുമ്പോൾ അഞ്ച് മണിക്കൂർ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനാണ് ധാരണ. Content Highlights:VD Satheesan Jose K Mani UDF Motion of no confidence


from mathrubhumi.latestnews.rssfeed https://ift.tt/31mm8vo
via IFTTT