Breaking

Saturday, August 22, 2020

സിപിഎം പ്രവര്‍ത്തകന്‍ സിയാദിന്റേത്‌ ‌രാഷ്ട്രീയകൊലപാതകമല്ല- മന്ത്രി ജി.സുധാകരൻ

കായംകുളം : സി.പി.എം.പ്രവർത്തകൻ സിയാദിന്റേത് രാഷ്ട്രീയപാർട്ടിക്കാർ ഏറ്റുമുട്ടി നടത്തിയ കൊലപാതകമല്ലെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. സിയാദിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള വൈരാഗ്യത്തിന്റെ പേരിൽ നടന്നതല്ല ഇത്. മാഫിയകൾക്കെതിരേ പോരാട്ടം നടത്തിയതിന് സി.പി.എം.പ്രവർത്തകനെ കൊന്നു എന്നതാണ് ഇതിലെ രാഷ്ട്രീയം.എന്നാൽ, പ്രതിയെ വാഹനത്തിൽ സുരക്ഷിതമായി വീട്ടിലെത്താൻ സഹായിച്ച കോൺഗ്രസ് കൗൺസിലർക്ക് ജാമ്യംകിട്ടാനുണ്ടായ സാഹചര്യം അന്വേഷിക്കണം. കൊലക്കേസിൽ പ്രതിയായ ആൾ ഉടൻ ജാമ്യംകിട്ടി പുറത്തിറങ്ങിയത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഇതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നത് ബന്ധപ്പെട്ടവർ പരിശോധിക്കണം.സംഭവത്തിലെ മുഖ്യപ്രതി കൊലപാതകക്കേസുകളിലടക്കം പ്രതിയും നിരവധിതവണ കാപ്പനിയമപ്രകാരം ജയിൽവാസവും അനുഭവിച്ചിട്ടുള്ളയാളാണ്. കാപ്പ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ടായാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ കഴിയും.കായംകുളത്തുമാത്രം ക്വട്ടേഷൻസംഘങ്ങൾ നിർബാധം വിഹരിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയപാർട്ടികൾ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2EfsGDl
via IFTTT