Breaking

Thursday, August 20, 2020

ട്രെഷറി ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്: പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ സ്വത്ത്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ട്രെഷറി വകുപ്പിലെ ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പോലീസ് കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു.ആഡംബര വാഹനങ്ങൾ, സ്വർണത്തിന്റെ വലിയ ശേഖരം, പണം, ആയുധങ്ങൾ, കുതിര തുടങ്ങിയവയാണ് പിടിച്ചെടുത്തത്.ബില്ലുകൾ പാസാക്കാൻ കൈക്കൂലി വാങ്ങാറുള്ള ആളാണ്ഈ ഉദ്യോഗസ്ഥനെന്ന് ആരോപണമുണ്ട്. വെടിമരുന്നുകളും ആയുധങ്ങളും ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. 84 കിലോ വെള്ളി, 2.4 കിലോ സ്വർണം, 15 ലക്ഷം രൂപ, 49 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം, ഹാർലി ഡേവിഡ്സൺ ബൈക്ക് ഉൾപ്പെടെ നിരവധി ലക്ഷ്വറി വാഹനങ്ങൾ, മൂന്ന് പിസ്റ്റളുകൾ, എയർ ഗൺ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വത്തുക്കളിൽ ചിലത് ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ഭാര്യാപിതാവിന്റെ വസതിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നിലവിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. പോലീസ് കോൺസ്റ്റബിളായിരുന്ന അച്ഛൻ സർവ്വീസിലിരിക്കെ മരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തിന് ജോലി ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്വത്തുക്കളെല്ലാം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് പോലീസ് വിലയിരുത്തൽ. Content Highlight: Gold, guns, horse, cash Seized From Andhra pradesh treasury department official


from mathrubhumi.latestnews.rssfeed https://ift.tt/3iY0Fiw
via IFTTT