Breaking

Wednesday, August 19, 2020

ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദിവ്യ സ്പന്ദന ട്വിറ്ററില്‍

ന്യൂഡൽഹി: കോൺഗ്രസിന്റെ മുൻ സോഷ്യൽ മീഡിയ മാനേജറും മുൻ ലോക്സഭാംഗവുമായ ദിവ്യ സ്പന്ദനഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത്ദിവ്യ അപ്രത്യക്ഷയാവുകയായിരുന്നു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിവ്യ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിനെക്കുറിച്ചുള്ള സുപ്രീം കോടതി നിലപാട് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ചെയ്തട്വീറ്റ് ഷെയർ ചെയ്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിന്റെ സൂചനകൾ ദിവ്യ നൽകിയത്. പകൽ പോലെ വ്യക്തം.. എന്നാൽ തീർച്ചയായുംഎന്തോ കുഴപ്പമുണ്ട്എന്നും കേന്ദ്രമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട്ദിവ്യ കുറിച്ചു. Clear as daylight- dal mein definitely kuch kaala hai. https://t.co/dassY9a1El — Divya Spandana/Ramya (@divyaspandana) August 18, 2020 നേരത്തെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതടക്കമുള്ള വിവാദങ്ങളെ തുടർന്ന് ദിവ്യയെ കോൺഗ്രസ് സോഷ്യൽ മീഡിയയുടെ തലപ്പത്തുനിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. Content Highlight: Divya Spandana returns to Twitter after over a year


from mathrubhumi.latestnews.rssfeed https://ift.tt/3iUPO8Y
via IFTTT