കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 പേരുടെ മരണത്തിനിടയാക്കി തകർന്നുവീണ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തീപിടിക്കാതെ കാത്തത് ഓസ്ട്രിയൻ നിർമിത അഗ്നിശമനയന്ത്രം പാന്തർ. 10 കോടി രൂപ മുടക്കി ഇറക്കുമതിചെയ്ത അത്യാധുനിക അഗ്നിശമന യന്ത്രമാണിത്. ഇത്തരത്തിലുള്ള നാലു യൂണിറ്റുകളാണ് കോഴിക്കോട് വിമാനത്താവളത്തിലുള്ളത്സാധാരണ വിമാനം റൺവേയിൽ ഇറങ്ങുമ്പോൾത്തന്നെ ഫയർ യൂണിറ്റിനെ സക്രിയമാക്കാറുണ്ട്. വെള്ളിയാഴ്ച വിമാനം റൺവേയുടെ മധ്യഭാഗത്ത് നിലംതൊട്ടപ്പോൾത്തന്നെ എയർട്രാഫിക് കൺട്രോൾ വിഭാഗം വിമാനത്തെ പിൻതുടരാൻ അഗ്നിശമന യൂണിറ്റുകൾക്ക് നിർദേശം നൽകിയിരുന്നു.വിമാന ഇന്ധനം അന്തരീക്ഷത്തിൽ ബാഷ്‌പീകരിക്കുന്ന തോതനുസരിച്ചാണ് തീപിടിക്കാനുള്ള സാധ്യത. അഞ്ചുമുതൽ ഏഴുശതമാനം വരെ ബാഷ്പീകരണം നടന്നാൽ ഇതിൽനിന്ന് തീപടരും. ഇതിന് രണ്ടുമുതൽ അഞ്ചുമിനിറ്റുകൾ മാത്രംമതി. എന്നാൽ സംഭവസ്ഥലത്തെത്തിയ ഫയർ യൂണിറ്റിന്റെ പാന്തർ വാഹനം ഇതിനനുവദിക്കാതെ ഫിലിം ഫോമിങ് ഫോഗ് (എഫ്.എഫ്.എഫ് 1) ഉപയോഗിച്ച് വിമാനത്തെ പൊതിയുകയായിരുന്നു. കുറഞ്ഞ സമയത്തിനകം വിമാനത്താവളത്തിലെ മറ്റു മൂന്ന് ഫയർ യൂണിറ്റുകളും ഇതിനൊപ്പം ചേർന്നു.പതിനായിരം ലിറ്റർ വെള്ളവും 1300 ലിറ്റർ ഫോം കണ്ടന്റും ശേഖരിച്ചിരിക്കുന്ന വാഹനമാണ് പാന്തർ. തകർന്ന വിമാനത്തിന്റെ ടാങ്കിൽനിന്നും ഇന്ധനം പുറത്തേക്കൊഴുകിയെങ്കിലും ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് തീപ്പിടിത്തം തടയുകയായിരുന്നു. ഇതിനുശേഷമാണ് സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തകരും വിമാനത്തിനകത്തു കയറിയത്.ആദ്യമെത്തിയ രക്ഷാപ്രവർത്തകർ കണ്ടത് പെരിഫെറൽ റോഡിൽ ചിതറിക്കിടക്കുന്ന 20 പേരെയാണ് വിമാനത്തിന്റെ ചിറകിൽ നാലുപേരുമുണ്ടായിരുന്നു. സമീപവാസികളുടെ വാഹനങ്ങളിലാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത് അപകടം നടന്ന് 40 മിനിറ്റിനുശേഷമാണ് സംസ്ഥാന അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3kBBt30
via
IFTTT