Breaking

Monday, August 3, 2020

വന്ദേഭാരത് ദൗത്യം: യു.എ.ഇയില്‍ നിന്നും ഇതുവരെ മടങ്ങിയത് 2,75,000 പ്രവാസികള്‍

ദുബായ്: വന്ദേഭാരത് ദൗത്യത്തിലൂടെ യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 2,75,000 പ്രവാസികൾ. മടക്കയാത്രയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന അഞ്ച് ലക്ഷത്തിലേറെ പേരിൽ നിന്നാണ് ഇത്രയും പേർ മടങ്ങിയതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഇപ്പോഴും സീറ്റുകൾ ബുക്ക് ചെയ്യാതെയുണ്ട്. കേരളം, ഡൽഹി, അമൃത്സർ തുടങ്ങിയിടങ്ങളിലേക്കുള്ള 90 ലേറെ വിമാന ടിക്കറ്റുകൾ ആഗസ്റ്റ് 15 വരെ ഓൺലൈനായി ബുക്ക് ചെയ്യാം. ഈ മാസാവസാനം കൂടുതൽ വിമാനസർവീസുകളും പ്രഖ്യാപിക്കും. ഈ പ്രത്യേക വിമാനങ്ങൾക്ക് പുറമെ എമിറേറ്റ്സ്, ഫ്ളൈ ദുബായ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളും യു.എ.ഇയിൽ നിന്നും വിവിധയിടങ്ങളിലേക്ക് നൂറോളം സർവീസ് നടത്താൻ പദ്ധതിയിടുന്നുണ്ട് . അതേസമയം മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസ കാലാവധി കഴിഞ്ഞവർ ആഗസ്റ്റ് 10 ന് മുൻപുതന്നെ രാജ്യം വിടണമെന്നും കോൺസുലേറ്റ് ഓർമപ്പെടുത്തി. Content Highlight: Vande Bharat Mission: 275,000 expatriates return from UAE


from mathrubhumi.latestnews.rssfeed https://ift.tt/2Xnj8fP
via IFTTT